അബൂദബി അന്താരാഷ്ട്ര പുസ്തകമേള തുടങ്ങി
text_fieldsഅബൂദബി: ഇരുപത്തിയെട്ടാമത് അബൂദബി അന്താരാഷ്ട്ര പുസ്തകമേള അബൂദബി നാഷനൽ എക്സിബിഷൻ സെൻററിൽ (അഡ്നെക്) വിദേശകാര്യ^അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പുസ്തകമേള മേയ് ഒന്ന് വരെ നീണ്ടുനിൽക്കും. ചെറിയ കുട്ടികൾക്കും വിദ്യാർഥികൾക്കും മുതിർന്നവർക്കുമുള്ള പുസ്തകങ്ങളുടെ ശേഖരമാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. ഉള്ളടക്കത്തിന് പുറമെ നിർമാണത്തിൽ തന്നെ സർഗാത്മകമാണ് കുട്ടികളുടെ പുസ്തകങ്ങൾ. അക്ഷരം പഠിക്കാനും അക്കങ്ങളുമായി കൂട്ടുകൂടാനും സഹായിക്കുന്ന നിരവധി നിർമിതികളും കുട്ടികളുടെ വിഭാഗത്തിലുണ്ട്.
ഭാഷകൾ, ഗണിതം, കമ്പ്യൂട്ടർ, ശാസ്ത്രം, ചരിത്രം തുടങ്ങി ഒട്ടുമിക്ക പഠനമേഖലകളെയും പ്രതിനിധാനം ചെയ്യുന്ന പുസ്തകങ്ങൾ വിദ്യാർഥികൾക്കായി മേളയിലുണ്ട്. നിഘണ്ടുക്കൾ, ഭൂപടങ്ങൾ, ഗ്ലോബ് തുടങ്ങി പഠനസഹായികളും ലഭ്യമാണ്. അറേബ്യൻ ഭാഷയിലുള്ള പുസ്തകങ്ങളാൽ സമ്പുഷ്ടമാണ് നോവൽ, കഥകൾ, ലേഖനങ്ങൾ തുടങ്ങിയ വിഭാഗം.ഇന്ത്യ ഉൾപ്പെടെ 63 രാജ്യങ്ങളിൽനിന്നായി 1350 പ്രദർശകരാണ് ഇത്തവണത്തെ പുസ്തകമേളയിൽ പെങ്കടുക്കുന്നത്. ഇന്ത്യയിൽനിന്ന് 14 പ്രസാധക^വിതരണ കമ്പനികൾ പെങ്കടുക്കുന്നുണ്ട്. ‘പുസ്തകം’ സ്റ്റാളിലാണ് മലയാള പുസ്തകങ്ങൾ ലഭ്യമാകുന്നത്. അപൂർവ ഗ്രന്ഥങ്ങളും മേളയിലുണ്ട്. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ബൈബിൾ, പേർഷ്യൻ കലിഗ്രഫിയിൽ എഴുതപ്പെട്ട പുസ്തകങ്ങൾ എന്നിങ്ങനെയുള്ള ഇവക്ക് ലക്ഷങ്ങളാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
