Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅരുന്ധതിയെ കാത്ത്​ ...

അരുന്ധതിയെ കാത്ത്​  വായനാ സമൂഹം 

text_fields
bookmark_border
അരുന്ധതിയെ കാത്ത്​  വായനാ സമൂഹം 
cancel
camera_alt???? ??????? ?????? ???????? ?????? ????????????????????????? ???????????????????? ???????? ?????????: ??????? ??.??. ?????????
ദുബൈ: ഷാർജ അന്താരാഷ്​ട്ര പുസ്​തകമേളയിലെ ഇന്ത്യൻ പവലിയൻ ഇളകി മറിഞ്ഞ ദിവസങ്ങളിലൊന്നായിരുന്നു 2012നവംബർ ഒമ്പത്​. കുട്ടിത്തം നിറഞ്ഞ പുഞ്ചിരിയൊളിഞ്ഞു കിടക്കുന്ന ചുണ്ടുകൾക്കിടയിൽ നിന്ന്​  തീ പിടിച്ച വാക്കുകളുതിരുന്നത്​ കേൾക്കാൻ ദേശ^ഭാഷാ^വർണഭേദമന്യേ നൂറുകണക്കിനാളുകളാണ്​ അന്നൊത്തു ചേർന്നത്​. ആദിവാസി പോരാട്ടം മുതൽ അമേരിക്കൻ തെരഞ്ഞെടുപ്പു വരെ  ചർച്ച ചെയ്​ത്​ ആ മേള ദിനം അരുന്ധതി റോയ്​ കീഴടക്കിയത്​ ഇന്നും വായനാസമൂഹം ആവേശപൂർവം ഒാർക്കുന്നു.   ഗോഡ്​ ഒഫ്​ സ്​മോൾ തിങ്​സ്​ എഴുതി രണ്ട​ു പതിറ്റാണ്ടിനു ശേഷം  അടുത്ത നോവൽ ദ്​ മിനിസ്​ട്രി ഒഫ്​ അട്​മോസ്​റ്റ്​ ഹാപ്പിനസ്​ പുറത്തിറങ്ങി വർഷമാണിത്​. ആദ്യ നോവൽ എഴുതിയ കാലത്തേക്കാൾ ഭീതിദമായ അവസ്​ഥയിലൂടെ ഇന്ത്യ കടന്നു പോകവെ അരുന്ധതിയെ കേൾക്കാൻ കാത്തിരിക്കുകയാണ്​ യു.എ.ഇയിലെ വായനക്കാർ. ഇന്ന്​ ഡൽഹിയിൽ നടക്കുന്ന പെൻഗ്വിൻ സാഹിത്യ ഉത്സവത്തിനു ശേഷം അരുന്ധതി റോയ്​ പ​െങ്കടുക്കുമെന്ന്​ ഉറപ്പു നൽകിയ പൊതുപരിപാടി ഷാർജ മേളയാണ്​. മേളയുടെ രണ്ടാം നാളിൽ ^നവംബർ രണ്ടിനാണ്​ ഇതു നിശ്​ചയിച്ചിരിക്കുന്നത്​.  ആരോഗ്യ​ പ്രശ്​നങ്ങൾ വരവിന്​ തടസമാകുമോ എന്ന ആശങ്കയുണ്ട്​. എന്നാൽ നാടി​​െൻറ വിവിധ കോണുകളിൽ അരുന്ധതിയുടെ പങ്കാളിത്തം അറിയിച്ച്​ നിരവധി ബോർഡുകളാണുയർന്നിരിക്കുന്നത്​. അവരുടെ വരവ്​ സംഘാടകരും വായനക്കാരും അത്രമാത്രം ആഗ്രഹിക്കുന്നുമുണ്ട്​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssharjah book fest-gulf news
News Summary - sharjah book fest-uae-gulf news
Next Story