Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജ പുസ്തകോൽസവത്തിന്...

ഷാർജ പുസ്തകോൽസവത്തിന് ഉജ്വല തുടക്കം

text_fields
bookmark_border
ഷാർജ പുസ്തകോൽസവത്തിന് ഉജ്വല തുടക്കം
cancel
camera_alt

ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവം​ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരികാരിയുമായ ശൈഖ്​ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്​ഘാടനം ചെയ്യുന്നു

ഷാർജ: കിഴക്കിനും പടിഞ്ഞാറിനുമിടയിൽ അക്ഷര ലോകത്തെ കണ്ണി​ചേർക്കുന്ന അന്താരാഷ്ട്ര പുസ്തകോൽസവത്തിന്​ ഷാർജ എക്​സ്​പോ സെന്‍ററിൽ സമാരംഭം. സാഹിത്യത്തെയും വായനയെയും സ്​നേഹിക്കുന്നവർ ലോകത്തിന്‍റെ നാലുദിക്കിൽ നിന്നും ഒഴുകിയെത്തിയ മേളയുടെ 41ാം എഡിഷൻ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരികാരിയുമായ ശൈഖ്​ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്​ഘാടനം നിർവഹിച്ചു. 'വാക്ക്​ പ്രചരിക്കട്ടെ' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കപ്പെട്ട പുസ്തകോൽസവത്തിലേക്ക്​ 95 രാജ്യങ്ങളിൽ നിന്ന്​ 2,213 പ്രസാധകരാണ്​ എത്തിച്ചേർന്നിട്ടുള്ളത്​. മലയാളമടക്കം 15ലക്ഷത്തിലേറെ പുസ്തകങ്ങളുടെ സാന്നിധ്യമുള്ള ഇത്തവണത്തെ മേള ചരി​ത്രത്തിലെ ഏറ്റവും വലുതാണെന്ന സവിശേഷതയുണ്ട്​.

വൈവിധ്യമാർന്ന പുസ്തകങ്ങൾ വഴി കുട്ടികൾക്കും യുവാക്കൾക്കും മുതിർന്നവർക്കും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ വിജ്ഞാനത്തെയും സാഹിത്യത്തെതയും അടുത്തറിയാനുള്ള സാഹചര്യമാണ്​ പുസ്തകോൽസവം ഒരുക്കുന്നതെന്ന്​ ഉദ്​ഘാടന ചടങ്ങിൽ ശൈഖ്​ സുൽത്താൻ അൽഖാസിമി പറഞ്ഞു.

സുഡനീസ്​ ചരിത്രകാരൻ യൂസുഫ്​ ഫദ്​ൽ ഹസന്​ 'കൾചറൽ പേഴ്​സണാലിറ്റി ഓഫ്​ ദ ഇയർ' പുരസ്കാരം നൽകി ആദരിച്ചു. ഷാർജ ഉപ ഭരണാധികാരി ശൈഖ്​ സുൽത്താൻ ബിൻ അഹ്​മദ്​ അൽ ഖാസിമി, ഇന്‍റർനാഷണൽ പബ്ലിഷേർസ്​ അസോസിയേഷൻ പ്രസിഡന്‍റ് ബുദൂർ അൽ ഖാസിമി, ഷാർജ ബുക്​ അതോറിറ്റി ചെയർമാൻ അഹ്​മദ്​ ബിൻ റക്കാദ്​ അൽ അമീരി, യു.എ.ഇയിലെ ഇറ്റലി അംബാസഡർ ലോറൻസോ ഫനാറ തുടങ്ങിയവരും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില നിന്നെത്തിയ സാഹിത്യകാരൻമാരും ഗവേഷകരും പ്രസാധകരും ചടങ്ങിൽ സംബന്ധിച്ചു.

12ദിവസം നീളുന്ന മേളയിൽ 57 രാജ്യങ്ങളിലെ 129 അതിഥികൾ പ​​ങ്കെടുക്കുന്ന 1047 പരിപാടികൾക്ക്​ നടക്കുന്നുണ്ട്​. 1298 അറബ്​ പ്രസാധകരും​ 915 മറ്റു അന്താരാഷ്ട്ര പ്രസാധകരുമാണ്​ വൻ പുസ്തക ശേഖരവുമായി പ​ങ്കെടുക്കുന്നത്​. അറബ്​ ലോകത്തിന്‍റെ പുറത്ത്​ നിന്ന്​ ഏറ്റവും കൂടുതൽ പ്രസാധകർ എത്തുന്നത്​ ഇന്ത്യയിൽ നിന്നാണ്​, 112പേർ. യു.കെയിൽ നിന്ന്​ 61 ​പ്രസാധകരും എത്തിയിട്ടുണ്ട്​. പ്രമുഖ അറബ്​ എഴുത്തുകാർക്ക്​പുറമെ, 2022ലെ ബുക്കർ പ്രൈസ്​ ജേതാവും ഇന്ത്യൻ എഴുത്തുകാരിയുമായ ഗീതാഞ്​ജലി ശ്രീ(ഗീതാഞ്ജലി പാണ്ഡേ)​, എഴുത്തുകാരായ ദീപക്​ ചോപ്ര, ലിങ്കൺ പിയേഴ്​സ്​, രൂപി കൗർ, പി​കോ അയ്യർ, മേഘൻ ഹെസ്​ തുടങ്ങിയവരും പ്രധാന അതിഥികളായെത്തുന്നുണ്ട്​.

ആറ്​ പുതിയ കാഴ്ചകളുമായാണ്​ ഇത്തവണത്തെ പുസ്തകോത്സവം. നവംബർ എട്ട്​ മുതൽ പത്ത്​ വരെ നടക്കുന്ന ത്രില്ലർ ഫെസ്റ്റിവലാണ്​ ഇതിൽ പ്രധാനം. സസ്​പെൻസ്​ ത്രില്ലറുകളും ക്രൈം നോവലുകളുമെല്ലാം അവതരിപ്പിക്കുന്ന വേദിയായിരിക്കും ഇത്​. ഇതോടനുബന്ധിച്ച്​ ശിൽപശാലകൾ, സംവാദം, ബുക്ക്​ സൈനിങ്​ എന്നിവയും നടക്കും. ന്യൂയോർക്കിലെ ത്രില്ലർ ഫെസ്റ്റുമായി ചേർന്നാണ്​ ഈ പരിപാടി സംഘടിപ്പിക്കുന്നത്​.

ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവം​ ഉദ്​ഘാടനം ചെയ്ത സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരികാരിയുമായ ശൈഖ്​ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പ്രദർശനം സന്ദർശിക്കുന്നു

യുവ ഇമാറാത്തി എഴുത്തുകാർക്കായുള്ള പ്രത്യേക പരിപാടി, ഫോട്ടോഗ്രഫി, ക്രാഫ്​റ്റ്​സ്​, ക്രിയാത്​മക എഴുത്തുകൾ, തീയറ്റർ എന്നിവയെ കുറിച്ച്​ മുതിർന്നവർക്കായി നടത്തുന്ന ശിൽപശാല, ഫിലിപ്പൈൻസിനായി പ്രത്യേക ദിനാചരണം, 6, 7 തിയ്യതികളിൽ നാഷനൽ ലൈബ്രറി ഉച്ചകോടി, എട്ട്​ മുതൽ 10 വരെ ഇന്‍റർനാഷനൽ ലൈബ്രറി കോൺഫറൻസ്​ എന്നിവയും കുട്ടികൾക്കായി 623 പരിപാടികളും അടുത്ത ദിവസങ്ങളിൽ അരങ്ങേറും. സോഷ്യൽ മീഡിയ സ്​റ്റേഷനിലെ 30 ശിൽപശാലകൾക്കും ചൊവ്വാഴ്ച തുടക്കമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharjah book fest
News Summary - Sharjah Book Fest begins
Next Story