ഷാർജ പുസ്തകോത്സവം; പുതുകാഴ്ചകളുടെ മേള
text_fieldsഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് മുന്നോടിയായി സംഘടിപ്പിച്ച 12ാമത് പ്രസാധക സമ്മേളനത്തിന്റെ സദസ്സ്
ഷാർജ: ഒരോ തവണയും പുതിയ കാഴ്ചകളുമായാണ് ഷാർജ പുസ്തകോത്സവം വായന സമൂഹത്തിലേക്ക് എത്തിച്ചേരാറുള്ളത്. ഇത്തവണ ആറ് പുതിയ കാഴ്ചകളുമായാണ് പുസ്തകോത്സവം തയാറായിട്ടുള്ളത്. നവംബർ എട്ടുമുതൽ പത്തുവരെ നടക്കുന്ന ത്രില്ലർ ഫെസ്റ്റിവലാണ് ഇതിൽ പ്രധാനം. സസ്പെൻസ് ത്രില്ലറുകളും ക്രൈം നോവലുകളുമെല്ലാം അവതരിപ്പിക്കുന്ന വേദിയായിരിക്കും ഇത്. ഇതോടനുബന്ധിച്ച് ശിൽപശാലകൾ, സംവാദം, ബുക്ക് സൈനിങ് എന്നിവ നടക്കും. ന്യൂയോർക്കിലെ ത്രില്ലർ ഫെസ്റ്റുമായി ചേർന്നാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
യുവ ഇമാറാത്തി എഴുത്തുകാർക്കായുള്ള പരിപാടിയാണ് മറ്റൊരു പുതിയ ഇനം. യു.എ.ഇയിലെ യുവ എഴുത്തുകാരെ വളർത്തിക്കൊണ്ടുവരലാണ് ലക്ഷ്യം. ഫോട്ടോഗ്രഫി, ക്രാഫ്റ്റ്സ്, ക്രിയാത്മക എഴുത്തുകൾ, തിയറ്റർ എന്നിവയെക്കുറിച്ച് മുതിർന്നവർക്കായി നടത്തുന്ന ശിൽപശാലകളുടെ പരമ്പരയാണ് ഈ വർഷത്തെ മറ്റൊരു പ്രത്യേകത. പുസ്തകോത്സവത്തിലേക്ക് ആദ്യമായി എത്തുന്ന ഫിലിപ്പീൻസിനായി ഒരുദിനം മുഴുവൻ മാറ്റിവെക്കും. പ്രത്യേക ഫിലിപ്പീൻസ് സാംസ്കാരിക പരിപാടികളും നടക്കും. ആറ്, ഏഴ് ദിവസങ്ങളിൽ നാഷനൽ ലൈബ്രറി ഉച്ചകോടിയും എട്ടുമുതൽ 10 വരെ ഇന്റർനാഷനൽ ലൈബ്രറി കോൺഫറൻസും നടക്കും. കുട്ടികൾക്കായി 623 പരിപാടികൾ അരങ്ങേറും. 14 രാജ്യങ്ങളിലെ 45 പ്രെഫഷനലുകളാണ് വിദ്യാർഥികളുമായി സംവദിക്കാനെത്തുക. 123 പ്രദർശനങ്ങളും ഒരുക്കും. സോഷ്യൽ മീഡിയ സ്റ്റേഷനിൽ 30 ശിൽപശാലകൾ നടക്കും.പുസ്തകോത്സവത്തിന് മുന്നോടിയായി സംഘടിപ്പിച്ച അന്താരാഷ്ട്ര പ്രസാധക സമ്മേളനത്തിന്റെ വേദി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

