Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ...

ഷാ​ർ​ജ പു​സ്ത​കോ​ത്സ​വം; പ്ര​സാ​ധ​ക സ​മ്മേ​ള​ന​ത്തി​ന്​ ഉ​ജ്ജ്വ​ല തു​ട​ക്കം

text_fields
bookmark_border
Sharjah Book Fair; Publishers Conference
cancel
camera_alt

ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ന്​ മു​ന്നോ​ടി​യാ​യി സം​ഘ​ടി​പ്പി​ച്ച 12ാമ​ത്​ പ്ര​സാ​ധ​ക സ​മ്മേ​ള​ന​ത്തി​ന്‍റെ സ​ദ​സ്സ്

ഷാ​ർ​ജ: 41ാമ​ത്​ ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ന്​ മു​ന്നോ​ടി​യാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന 12ാമ​ത്​ പ്ര​സാ​ധ​ക സ​മ്മേ​ള​ന​ത്തി​ന്​ ഉ​ജ്ജ്വ​ല തു​ട​ക്കം. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി ആ​യി​ര​ത്തോ​ളം പ്ര​സാ​ധ​ക​രാ​ണ്​ സ​മ്മേ​ള​ന​ത്തി​ൽ പ​​​ങ്കെ​ടു​ക്കു​ന്ന​ത്. ഷാ​ർ​ജ എ​ക്സ്​​പോ സെൻറ​റി​ന്​ സ​മീ​പം പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ വേ​ദി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ പ​ബ്ലി​ഷേ​ഴ്സ്​ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബു​ദൂ​ർ അ​ൽ ഖാ​സി​മി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ്ര​സാ​ധ​ക മേ​ഖ​ല വ​ള​രെ വ​ലി​യ പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും ഏ​തെ​ങ്കി​ലും ഒ​രു വീ​ക്ഷ​ണ​കോ​ണി​ലൂ​ടെ മാ​ത്രം കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ൽ പ​രി​ഹാ​രം കാ​ണാ​നാ​വി​ല്ലെ​ന്നും പു​തി​യ ശ​ബ്​​ദ​ങ്ങ​ൾ കേ​ൾ​ക്കാ​ൻ നാം ​സ​ന്ന​ദ്ധ​മാ​ക​ണ​മെ​ന്നും അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഒ​രു​മി​ച്ച്​ മു​ന്നേ​റാ​നും ഐ​ക്യ​ത്തോ​ടെ മു​ന്നോ​ട്ടു​പോ​കാ​നും സാ​ധി​ച്ചാ​ൽ പ്ര​തി​സ​ന്ധി​ക​ൾ​ക്ക്​ പ​രി​ഹാ​രം കാ​ണാ​നാ​വു​​മെ​ന്നും ബു​ദൂ​ർ അ​ൽ ഖാ​സി​മി കൂ​ട്ടി​ച്ചേ​ർ​ത്തു. ഷാ​ർ​ജ ബു​ക്​ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ അ​ഹ്​​മ​ദ്​ ബി​ൻ റ​ക്കാ​ദ്​ അ​ൽ അ​മീ​രി ച​ട​ങ്ങി​ന്​ സ്വാ​ഗ​തം പ​റ​ഞ്ഞു.

92 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 971 പ്ര​സാ​ധ​ക​രാ​ണ്​ ഇ​ത്ത​വ​ണ സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ​ത്. പു​സ്ത​ക​ങ്ങ​ളു​ടെ പ​ക​ർ​പ്പ​വ​കാ​ശം വാ​ങ്ങു​ക​യും വി​ൽ​ക്കു​ക​യും ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ഗോ​ള​ത​ല​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പു​സ്ത​കോ​ത്സ​വ​മാ​യി ഷാ​ർ​ജ പു​സ്ത​ക​മേ​ള മാ​റി​യ​തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ്​ പ്ര​സാ​ധ​ക​രു​ടെ ഉ​യ​ർ​ന്ന പ​ങ്കാ​ളി​ത്തം.

പ്ര​സാ​ധ​ക മേ​ഖ​ല​യി​ലെ പു​തി​യ സാ​ധ്യ​ത​ക​ൾ ച​ർ​ച്ച​യാ​കു​ന്ന നി​ര​വ​ധി സം​വാ​ദ​ങ്ങ​ളും സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്നു​ണ്ട്. 33 പ്ര​ഭാ​ഷ​ക​രാ​ണ്​ സ​മ്മേ​ള​ന​ത്തി​ൽ സ​ദ​സ്സു​മാ​യി സം​വ​ദി​ക്കു​ന്ന​ത്.

പു​സ്ത​കോ​ത്സ​വ​ത്തി​ലെ ഈ ​വ​ർ​ഷ​ത്തെ അ​തി​ഥി രാ​ജ്യ​മാ​യ ഇ​റ്റ​ലി​യി​ലെ പു​സ്ത​ക വി​പ​ണി സം​ബ​ന്ധി​ച്ച ച​ർ​ച്ച​യും ഡി​ജി​റ്റ​ൽ പു​സ്ത​ക വി​പ​ണി​യി​ലെ സാ​ധ്യ​ത​ക​ളും ആ​ദ്യ​ദി​ന​ത്തി​ൽ ച​ർ​ച്ച​യാ​യി.

പ്ര​സാ​ധ​ക​ർ​ക്ക്​ പ​ര​സ്പ​രം പ​ക​ർ​പ്പ​വ​കാ​ശ​ങ്ങ​ളി​ൽ ക​രാ​റി​ലെ​ത്താ​നും ച​ർ​ച്ച​ക​ൾ​ക്കും സ​മ്മേ​ള​നം വേ​ദി​യൊ​രു​ക്കു​ന്നു​ണ്ട്. മൂ​ന്നു​ ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ൾ ചൊ​വ്വാ​ഴ്ച സ​മാ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjah Book FairUAE
News Summary - Sharjah Book Fair; Publishers Conference
Next Story