Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജ പുസ്തകമേള: 12...

ഷാർജ പുസ്തകമേള: 12 സോഷ്യൽ മീഡിയ ശിൽപശാലകൾ പ്രഖ്യാപിച്ചു

text_fields
bookmark_border
ഷാർജ പുസ്തകമേള: 12 സോഷ്യൽ മീഡിയ ശിൽപശാലകൾ പ്രഖ്യാപിച്ചു
cancel
camera_alt

ശിൽപശാലക്കായി ഒരുങ്ങിയ സോഷ്യൽ മീഡിയ സ്​റ്റേഷൻ

ഷാർജ: വർത്തമാന കാലത്തെ വായനയും ചർച്ചയും നിരൂപണവും പഠനങ്ങളും പുസ്തകങ്ങളിൽ ഒതുങ്ങുന്നതല്ല. വേഗതയുള്ള വായന ഓൺലൈനിലൂടെയുള്ളതാണ്. എഴുത്തുകാരും പുസ്തകങ്ങളും വായനക്കാരും സംഗമിക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ 40ാം അധ്യായത്തിൽ 12 സോഷ്യൽ മീഡിയ ശിൽപശാലകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഓൺലൈൻ വായന, ശിൽപ നിർമാണം, കാരിക്കേച്ചർ തുടങ്ങിയവയുടെ നൂതന ലോകമാണ് അവതരിപ്പിക്കുക.

ഇതിനായി അതിമനോഹരവും സാങ്കേതികത്തികവുമുള്ള സോഷ്യൽ മീഡിയ സ്​റ്റേഷൻ ഒരുങ്ങിക്കഴിഞ്ഞു. യു.എ.ഇ മാർക്കറ്റിങ് പരസ്യ വിദഗ്ധനും വാഗ്മിയുമായ അഹമ്മദ് അൽ ഖവാജ എഴുതിയ 10 മാർക്കറ്റിങ് രഹസ്യങ്ങൾ സ്​റ്റേഷനിൽ അനാവരണം ചെയ്യും. ബ്രാൻഡ് മാർക്കറ്റിങ് സ്പെഷലിസ്​റ്റ്​ അബ്​ദുല്ല ദർവിഷ് വേദിയിലുണ്ടാകും.ബിസിനസിന് ഇൻറർനെറ്റ് എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ച് ബ്രാൻഡ് സ്ട്രാറ്റജിസ്​റ്റ്​ സമൻ മിഖായേലി​െൻറ നേതൃത്വത്തിലാണ് ശിൽപശാല നടക്കുക. നിങ്ങളുടെ വൈദഗ്ധ്യം എങ്ങനെ ലാഭകരമായ ഓൺലൈൻ ബിസിനസിലേക്ക് മാറ്റാം എന്നതിനെ കുറിച്ച് പഠിപ്പിച്ചുതരാൻ സംരംഭക സാറ റഫായ് എത്തും. തത്സമയ മത്സരങ്ങളും മറ്റും സ്​റ്റേഷ​ൻ മുറ്റത്ത് നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjah Book Fair
News Summary - Sharjah Book Fair: 12 Social Media Workshops Announced
Next Story