റമദാനോടനുബന്ധിച്ച് 4000 ഇഫ്താർ ബോക്സ് വിതരണം ചെയ്യാൻ ഷാർജ ഔഖാഫ്
text_fieldsഷാർജ ഔഖാഫിന്റെ ഇഫ്താർ കിറ്റ് വിതരണം ചെയ്യുന്ന വളന്റിയർമാർ
ഷാർജ: റമദാനിൽ ഷാർജ ഔഖാഫ് 4000 ഇഫ്താർ ബോക്സുകൾ വിതരണം ചെയ്യും. ആഴ്ചയിൽ 1000 ബോക്സുകൾ വീതമാണ് വിതരണമെന്ന് ഷാർജ ഔഖാഫ് ഡിപ്പാർട്മെന്റ് വക്താവ് ഇമാൻ ഹസൻ അൽ അലി പറഞ്ഞു. അൽ അബറിലെ ഡിപ്പാർട്മെന്റ് ആസ്ഥാനത്താണ് ഇഫ്താർ ഭക്ഷണങ്ങളുടെ വിതരണം നടക്കുക.
ഷാർജ വളന്ററി വർക്ക് സെന്ററിലെ വളന്റിയർമാരുടെ സഹകരണവും ഇതിനായി ഉറപ്പുവരുത്തിയിട്ടുണ്ട്. സാമൂഹിക വർഷത്തിന്റെ ആശയത്തോട് ചേർന്നുനിൽക്കുന്നതാണ് ഇഫ്താർ ഭക്ഷണ വിതരണമെന്നും അവർ പറഞ്ഞു. ഇത്തരം സംരംഭങ്ങളിൽ വളന്റിയർമാരുടെ സേവനം നിർണായകമാണ്. സായിദ് ഡേ ഫോർ ഹ്യൂമാനിറ്റേറിയൻ വർക്ക് ഉൾപ്പെടെയുള്ള സംരംഭങ്ങളും ഇതിൽ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

