മാന സൗദിയുടെ പ്രദര്‍ശനങ്ങൾ ഷാര്‍ജ ആര്‍ട് മ്യൂസിയത്തില്‍ തുടങ്ങി
text_fieldsഷാര്‍ജ: ലോകപ്രശസ്ത ശില്‍പ്പിയും ജോര്‍ഡന്‍ സ്വദേശിനിയുമായ മോന സൗദിയുടെ പ്രദര്‍ശനം ആര്‍ട് മ്യൂസിയത്തില്‍ തുടങ്ങി. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. ഷാര്‍ജ ആര്‍ട്സ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ശൈഖ ഹൂര്‍ ബിന്‍ത് സുല്‍ത്താന്‍ ആല്‍ ഖാസിമിയും ഉദ്ഘാടനവേളയില്‍ സന്നിഹിതയായിരുന്നു. 1960 മുതല്‍ വരച്ച ചിത്രങ്ങളും പെയിന്‍റിങ്ങുകളും മാര്‍ബ്ള്‍ ശില്‍പ്പങ്ങളുമാണ് പ്രദര്‍ശനത്തിലുള്ളത്.
.jpg)
ലോകപ്രശസ്ത അറബ് കവികളായ മഹ്മൂദ് ദര്‍വീശ്, അഡോണിസ് എന്നിവരുടെ കവിതകളെ ആസ്പദമാക്കി വരച്ച ചിത്രങ്ങള്‍ക്ക് ഏറെ തിളക്കം. വെള്ള, പച്ച മാര്‍ബ്ള്‍, പിങ്ക് ചുണ്ണാമ്പ് കല്ല്, കറുത്ത ഡോര്‍റിയറ്റ് തുടങ്ങിയവയില്‍ തീര്‍ത്ത 20 ശില്‍പ്പങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. 1965ല്‍ തൂര്‍ത്ത മദര്‍/എര്‍ത്ത് എന്ന ശില്‍പ്പം ഏറെ പ്രശസ്തമാ. ശില്‍പ്പവും പ്രദര്‍ശനത്തിലുണ്ട്. സ്ക്വയര്‍, സര്‍ക്കിള്‍, സിലിണ്ടര്‍, ദീര്‍ഘചതുരം എന്നിവ ഉപയോഗിച്ചുള്ള മോനയുടെ ശില്‍പ്പങ്ങള്‍ കാണാന്‍ കലാപ്രമികളത്തെുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
