അജ്മാനില്‍നിന്ന് ഷാര്‍ജ വിമാനത്താവളത്തിലേക്ക് ബസ് സര്‍വിസ്
text_fieldsഅജ്മാന്: അജ്മാനില്‍നിന്ന് ഷാര്‍ജ വിമാനത്താവളത്തിലേക്ക് ബസ് സര്‍വിസ് ആരംഭിക്കുന്ന ു. അജ്മാന് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ ്ടത്. ജനുവരി 11 മുതലാണ് സര്‍വിസുകള്‍ ആരംഭിക്കുക. അജ്മാന് മുസല്ലയിലെ ബസ് സ്റ്റേഷനില്‍നിന്ന് ആരംഭിച്ച് ഷാര്‍ജ വിമാനത്താവളത്തില്‍ അവസാനിക്കുന്നതാണ് ബസ് സര്‍വിസ്. രാവിലെ ഒമ്പതുമുതല്‍ രാത്രി രണ്ടുവരെ ഒരു മണിക്കൂര്‍ ഇടവിട്ട് ബസ് ഉണ്ടായിരിക്കും. അജ്മാനില്‍നിന്ന് ഷാര്‍ജ വിമാനത്താവളം വഴി യാത്രചെയ്യുന്നവര്‍ക്ക് ഈ സര്‍വിസ് ഏറെ ഉപകാരമാകും. യാത്രക്കാരുടെ നീണ്ടകാലത്തെ ആവശ്യമാണ് ഇതോടെ സഫലമാകുന്നത്.
നിലവില്‍ ടാക്സികളെയോ സ്വകാര്യ വാഹനങ്ങളെയോ ആശ്രയിച്ചാണ് അധികപേരും വിമാനത്താവളത്തില്‍ എത്തുന്നത്. ഷാര്‍ജ വിമാനത്താവളത്തില്‍ ആളെ ഇറക്കുന്ന സ്ഥലത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും പാര്‍ക്കിങ്ങില്‍ നല്‍കിയിരുന്ന ഇളവു നിർത്തലാക്കിയതും പലരെയും വിമാനത്താവളത്തിലേക്ക് വണ്ടിയുമായി പോകുന്നതില്‍നിന്ന് പിന്നോട്ടുവലിച്ചിരുന്നു. നഗരത്തിലെ മുസല്ല സ്റ്റേഷനില്‍നിന്ന് പുറപ്പെടുന്ന ബസ് റാശിദിയ ടവര്‍, അല്‍ഖോര്‍ ടവര്‍, അല്‍ നുഐമിയ തുടങ്ങിയ അജ്മാനിലെ മറ്റു സ്റ്റോപ്പുകൾ കേന്ദ്രീകരിച്ചാകും സര്‍വിസ് നടത്തുക. ഈ സര്‍വിസ് ഷാര്‍ജ വിമാനത്താവളം വഴി യാത്ര പുറപ്പെടുന്നവർക്ക് മാത്രമുള്ളതാണെന്ന കാര്യം അധികൃതര്‍ പ്രത്യേകം ഓർമിപ്പിക്കുന്നുണ്ട്.
യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് നടത്തിയ പഠനത്തിെൻറ അടിസ്ഥാനത്തിലാണ് പുതിയ സര്‍വിസ് ആരംഭിച്ചതെന്ന് അജ്മാന് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് എക്സിക്യുട്ടീവ് ഡയറക്ടര്‍ അഹ്മദ് സഖ്ര് അല്‍ മത്രൂഷി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
