സുഡാന് സഹായവുമായി ഷാർജയുടെ ദുരിതാശ്വാസ വിമാനം
text_fieldsഷാർജയുടെ ദുരിതാശ്വാസ വിമാനം സുഡാനിലേക്ക് പുറപ്പെടുന്നു
ഷാർജ: ഷാർജ ചാരിറ്റി ഇൻറർനാഷനൽ (എസ്.സി.ഐ) സ്പോൺസർ ചെയ്ത ദുരിതാശ്വാസ വിമാനം 20 ടണ്ണിലധികം ദുരിതാശ്വാസ സാധനങ്ങളുമായി സുഡാനിലെത്തി. പ്രളയബാധിതരായ സുഡാനിലെ ജനങ്ങളെ സഹായിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരം 'ഷാർജ മുതൽ സുഡാൻ വരെ'എന്ന സംരംഭത്തിെൻറ ഭാഗമായാണ് സഹായം. ഷാർജ ചാരിറ്റി ഇൻറർനാഷനൽ ചെയർമാൻ ശൈഖ് സഖർ ബിൻ മുഹമ്മദ് ബിൻ ഖാലിദ് അൽ ഖാസിമിയും ഡയറക്ടർ ബോർഡ് അംഗങ്ങളും ഷാർജ എയർപോർട്ട് അതോറിറ്റി ഉദ്യോഗസ്ഥരും വളൻറിയർ സംഘത്തെ യാത്രയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

