Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജയിൽ  യു.എ.ഇ...

ഷാർജയിൽ  യു.എ.ഇ ഇന്ത്യ  ബിസിനസ്​ ഫെസ്​റ്റ്​

text_fields
bookmark_border
ഷാർജയിൽ  യു.എ.ഇ ഇന്ത്യ  ബിസിനസ്​ ഫെസ്​റ്റ്​
cancel

ഷാർജ: ഷാർജയിൽ യു.എ.ഇ -ഇന്ത്യ ബിസിനസ് ഫെസ്​റ്റ്​ നിരവധി നിക്ഷേപകരെ ആകർഷിച്ചു. ഐ.ബി.എം.സി ഗ്ലോബൽ നെറ്റ്്​വർക്കി​​​െൻറ  ആഭിമുഖ്യത്തിലായിരുന്നു ഫെസ്​റ്റ്​. ഇന്ത്യയിലും യു.എ.ഇയിലുമുള്ള 12 വൻകിട വ്യവസായ പദ്ധതികളിലെ നിക്ഷേപ അവസരമാണ് ചർച്ച ചെയ്തതെന്ന് ഐ.ബി.എം.സി സി.ഇ.ഒ  പി.കെ.സജിത്ത് കുമാർ പറഞ്ഞു.
ഏപ്രിൽ 20 ദുബൈ അർമാനി ഹോട്ടലിൽ നടന്ന ബിസിനസ് ഫെസ്​റ്റി​​​െൻറ തുടർച്ചയായിരുന്നു ഇത്​.12 മണിക്കൂർ വിവിധ വിഷയങ്ങൾ സംബന്ധിച്ചു പ്രമുഖർ സംസാരിച്ചു. 
ഏഷ്യയിലെയും മധ്യ പൗരസ്ത്യ ദേശത്തെയും സ്​റ്റാർട്ട് അപ് സ്​റ്റോക്​ എക്സ്ചേഞ്ചു സങ്കൽപങ്ങളെക്കുറിച്ചും ചർച്ച നടന്നു .മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു ചർച്ച .
 ഷാർജ നിക്ഷേപ,വികസന  അതോറിറ്റി ,ശുറൂക് സി.ഇ.ഒ മർവാൻ ബിൻ ജാസിം അൽ സർകാലിന് ഇൻഡസ്ട്രി ഗസ്റ്റ് ഓഫ് ഒാണർ പുരസ്കാരം പി.കെ.സജിത്ത് കുമാർ നൽകി .ഇന്ത്യ ഇൻറർനാഷണൽ എക്സ്ചേഞ്ച്​ സി.ഇ.ഒ ബാലസുബ്രഹ്മണ്യം ,ബർക് ലെയ്സ് ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് സത്യ നാരായൺ ബൻസാൽ , ക്ലബ്സ്  വേൾഡ്വൈഡ് സി.ഇ.ഒ  ഡോ.താരിഖ് അൽ നിസാമി ,സ്റ്റാർട്ടപ്പ്​ സ്റ്റോക് എക്സ്ചേഞ്ച്​ സി.ഇ.ഒ എഡ്വേർഡ് ഫിറ്റ്‌സ്പാട്രിക്, ഏരീസ് ഗ്രൂപ് ജനറൽ മാനേജർ ഗിരീഷ് മേനോൻ ,പി.എസ്. അനൂപ് ,അഡ്വ ബിനോയ് ശശി തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.യു എ ഇ യിലെ വിവിധ എമിറേറ്റുകളിൽ ഫെസ്​റ്റ്​ തുടരും . 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - Sharjah-(1)
Next Story