Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജയിൽ തീപിടിത്തം,...

ഷാർജയിൽ തീപിടിത്തം, കുഞ്ഞുങ്ങളടക്കം അഞ്ചു മരണം

text_fields
bookmark_border
ഷാർജയിൽ തീപിടിത്തം, കുഞ്ഞുങ്ങളടക്കം അഞ്ചു മരണം
cancel

ദുബൈ: ഷാർജയിൽ തിങ്കളാഴ്​ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ അഞ്ചു മരണം. ഷാർജ കോർണിഷിനു സമീപം ബുത്തീന ഏരിയയിൽ ഉണ്ടായ അപകടത്തിൽ മരിച്ചവരിൽ രണ്ട്​ കുഞ്ഞുങ്ങളും ഒരു ഇന്ത്യക്കാരനും ഉൾപ്പെടുന്നു. മൂന്നു നില കെട്ടിടത്തി​​​െൻറ ഒന്നാം നിലയിലെ ഫ്ലാറ്റിലെ എ.സിയിൽ നിന്നാണ്​ തീ ആരംഭിച്ചത്​ എന്നാണ്​ പ്രാഥമിക വിവരം. ആ മുറിയിലെ താമസക്കാർ ഒാടി രക്ഷപ്പെട്ടു. എന്നാൽ പുക മറ്റു നിലകളിലേക്ക്​ വ്യാപിച്ചതോടെ ശ്വാസം മുട്ടിയാണ്​ കുഞ്ഞുങ്ങൾ മരിച്ചത്​. ഷാർജ ലേഡീസ്​ ക്ലബിൽ ജോലി ചെയ്​തിരുന്ന ​മെ​ാറോക്കൻ വനിത സന (38),  നാലും ആറും വയസുള്ള മക്കൾ, ബാങ്ക്​ ജീവനക്കാരിയായ ഗസൽ  (40)എന്ന പാക്കിസ്​താനി വനിത എന്നിവരെ തിരിച്ചറി​ഞ്ഞപ്പോൾ ഇന്ത്യക്കാരൻ ആരെന്ന്​ വ്യക്​തമായിട്ടില്ല. സംഭവത്തിനു പിന്നിൽ അട്ടിമറികളില്ലെന്ന്​ സിവിൽ ഡിഫൻസ്​ അധികൃതർ അറിയിച്ചു. അന്വേഷണങ്ങൾ തുടരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsSharja fireSharja News
News Summary - Sharja Fire-Gulf News
Next Story