Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാര്‍ജ മേള:...

ഷാര്‍ജ മേള: പുസ്തകങ്ങള്‍ എത്തിത്തുടങ്ങി

text_fields
bookmark_border
ഷാര്‍ജ മേള: പുസ്തകങ്ങള്‍ എത്തിത്തുടങ്ങി
cancel

ഷാര്‍ജ: പുസ്തകങ്ങളുടെ ഉത്സവത്തിന് ഇനി ദിവസങ്ങള്‍ ബാക്കി. ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ അക്ഷര വെളിച്ചം പകരാനുള്ള പുസ്തകങ്ങള്‍ എത്തി തുടങ്ങി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ടണ്‍ കണക്കിന് പുസ്തകങ്ങളാണ് കര-വ്യോമ മാര്‍ഗങ്ങളിലൂടെ എത്തുന്നത്. അല്‍ താവൂനിലെ എക്സ്പോ സെന്‍ററിന് പുറത്ത് മംസാര്‍ കോര്‍ണിഷിന് സമീപത്ത് സജ്ജമാക്കിയ പ്രത്യേക കൂടാരത്തിലാണ് പുസ്തകങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. 
മലയാളത്തില്‍ നിന്നുള്ള പുസ്തകങ്ങളും എത്തി തുടങ്ങി. ഇപ്പോള്‍ തന്നെ അക്ഷരങ്ങളുടെ സുഗന്ധത്തിലാണ് എക്സ്പോസെന്‍ററും പരിസരവും.  പുസ്തകങ്ങളുമായി വരുന്ന വാഹനങ്ങള്‍ നിറുത്തുവാനായി പ്രത്യേകം സൗകര്യം തന്നെ ലോഡിംഗ് ഭാഗത്ത് ഒരുക്കിയിട്ടുണ്ട്. 
പരിസരങ്ങളും മറ്റും ശുചീകരിക്കാനായി മാത്രം നിരവധി തൊഴിലാളികളുണ്ട്. എക്സ്പോ സെന്‍ററിലെ പതിവ് തൊഴിലാളികള്‍ക്ക് പുറമെയാണിത്. എക്സ്പോ സെന്‍ററിനകത്തെ ആറ് വേദികളും പുറത്തെ രണ്ട് കൂടാരങ്ങളും ചമയിച്ചൊരുക്കുന്ന തിരക്കും തകൃതിയാണ്. പുല്‍മേടുകളും പൂന്തോട്ടങ്ങളും വെട്ടിയൊരുക്കുന്ന ജോലികളും നടക്കുന്നു. വേദികള്‍ അലങ്കരിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. ശക്തമായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ് വേദികളും കൂടാരങ്ങളും പുസ്തക സ്റ്റാളുകളും ഒരുക്കുന്നത്. 
ഷാര്‍ജ ബുക് അതോറിറ്റി ചെയര്‍മാന്‍ അഹ്മ്മദ് ബിന്‍ റക്കാദ് ആല്‍ അമറിയുടെ സാന്നിധ്യം ഇവിടെയുണ്ട്. ഉത്സവ നഗരിയില്‍ വിരിക്കാനുള്ള പരവതാനികളും എത്തിയിട്ടുണ്ട്. രാവും പകലും ഇടതടവില്ലാതെ ഇവിടെ ജോലികള്‍ നടക്കുകയാണ്. എക്സ്പോസെന്‍ററിന്‍െറ കവാടം അലങ്കരിക്കുന്ന ജോലികള്‍ ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. 
ഇത്തവണത്തെ പുസ്തകോത്സവം എക്സ്പോസെന്‍ററിലെ അവസാനത്തെ ഉത്സവമായിരിക്കുമെന്ന് ഉറപ്പായിരിക്കെ സന്ദര്‍ശകരുടെ വന്‍ പ്രവാഹം തന്നെ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇത് കണക്കിലെടുത്ത് കൂടുതല്‍ സൗകര്യവും ഒരുക്കുന്നുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - Sharja books
Next Story