Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2020 7:40 AM IST Updated On
date_range 9 Jan 2020 7:40 AM ISTഷാർജ അൽ ഖാസിമിയ്യയിൽ മലയാളം മിഷൻ പഠനകേന്ദ്രം
text_fieldsbookmark_border
camera_alt?????? ??? ?????????????????? ????????? ?????? ????????????????????? ???????????? ??????? ?????????????????????
ഷാർജ: കേരള സർക്കാർ സാംസ്കാരിക വകുപ്പിനു കീഴിലെ മലയാളം മിഷൻ യു.എ.ഇ ചാപ്റ്റർ ഷാർജ അൽ ഖാസിമിയയിൽ പുതിയ പഠനകേന്ദ്രം ആരംഭിച്ചു. മലയാളം മിഷെൻറ നാല് കോഴ്സുകൾ പൂർത്തിയാകുന്നതോടെ പത്താം ക്ലാസിന് തുല്യമായ യോഗ്യതാ സർട്ടിഫിക്കറ്റാണ് പഠിതാക്കൾക്ക് ലഭിക്കുക. മലയാളഭാഷ നിർബന്ധമാക്കിയതോടെ ഉപരിപഠനത്തിനും സർക്കാർ സർവിസിലെ ജോലിക്കും ഭരണഭാഷ എന്ന നിലക്ക് മലയാളത്തിന് പ്രാധാന്യം വർധിച്ചിരിക്കുകയാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മിഷൻ കോഓഡിനേറ്റർ കെ.എൽ. ഗോപി അഭിപ്രായപ്പെട്ടു. ചടങ്ങിൽ ബാബു, റിഷ എന്നിവർ സംസാരിച്ചു. മഞ്ജുള ടീച്ചർ, ദീപക് എന്നിവർ ക്ലാസെടുത്തു. പാട്ടും കളികളും ഉൾപ്പെടുത്തി ഏറെ ശാസ്ത്രീയമായാണ് മലയാളം മിഷൻ ക്ലാസുകൾ സംഘടിപ്പിക്കുന്നത്. ക്ലാസുകളിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 052 5515 236 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
