Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്ഥിരീകരിക്കാത്ത...

സ്ഥിരീകരിക്കാത്ത വിവരങ്ങൾ പങ്കുവെക്കുന്നത്​ ക്രിമിനൽ കുറ്റം

text_fields
bookmark_border
സ്ഥിരീകരിക്കാത്ത വിവരങ്ങൾ പങ്കുവെക്കുന്നത്​ ക്രിമിനൽ കുറ്റം
cancel
camera_alt

ഖാലിദ്​ അൽ മദനി

ദുബൈ: നിലവിലെ സാഹചര്യത്തിൽ തെറ്റിദ്ധരിപ്പിക്കുന്നതും വ്യക്​തതയില്ലാത്തതുമായ വാർത്തകൾ ഡിജിറ്റൽ പ്ലാറ്റ്​ഫോമുകളിൽ പങ്കുവെക്കുന്നതിനെതിരെ ശക്​തമായ മുന്നറിയിപ്പുമായി പബ്ലിക്​ പ്രോസിക്യൂഷൻ. സൈബർ കുറ്റകൃത്യങ്ങളും വ്യാജ വാർത്തകളും തടയുന്നതിനുള്ള ​ ഫെഡറൽ പ്രോസിക്യൂഷൻ പ്രസിഡന്‍റ്​ അറ്റോണി ജനറൽ ഖാലിദ്​ അൽ മദനി ഖലീജ്​ ടൈംസിന്​ അനുവദിച്ച അഭിമുഖത്തിലാണ്​ ശക്​തമായ മുന്നറിയിപ്പ്​ നൽകിയത്​. ‘വിവരങ്ങൾ സൂക്ഷിക്കുകയെന്നത്​ ഉത്തരവാദിത്തമാണ്​. എന്നാൽ, കിംവദന്തികൾ പരത്തുന്നത്​ കുറ്റകൃത്യമാണ്’​.- മദനി പറഞ്ഞു. സ്ഥിരീകരിക്കാത്ത, പ്രത്യേകിച്ച്​ ഔദ്യോഗിക അതോറിറ്റികളിൽ നിന്നുള്ള പ്രസ്​താവനകളുമായി വൈരുദ്ധ്യമുള്ള വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന്‍റെ അപകടത്തെ കുറിച്ചും​ അദ്ദേഹം എടുത്ത്​ പറഞ്ഞു. ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കാനും കെട്ടിച്ചമച്ചതും മാറ്റം വരുത്തിയതുമായി വിവരങ്ങൾ ഒഴിവാക്കാനും​ സമൂഹ മാധ്യമ ഉപഭോക്​താക്കളെ പ്രേരിപ്പിക്കുക എന്നതാണ്​ വകുപ്പിന്‍റെ പ്രധാന മുൻഗണന. രാജ്യത്തിന്​ പുറത്തു നിന്നാണ്​ ചില തെറ്റായ വിവരങ്ങൾ വരുന്നതെന്ന്​ ചില കേസുകളിൽ നിന്ന്​ വ്യക്​തമായിട്ടുണ്ട്​.പക്ഷെ, അത്തരം സംഭവങ്ങൾ രാജ്യത്തിനകത്ത്​ നിന്നുണ്ടായാൽ അതാറിറ്റികൾ ശക്​തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsCriminal Offensegulf news malayalam
News Summary - Sharing unverified information is a criminal offense
Next Story