‘ഒ ഗോൾഡ്’വാലറ്റിന് ശരീഅത്ത് സർട്ടിഫിക്കറ്റ്
text_fieldsഒ ഗോൾഡിനുള്ള ഇസ്ലാമിക് ബാങ്കിങ് ആൻഡ് ഇക്കണോമിക് സെന്ററിന്റെ ശരീഅ കംപ്ലെയിൻസ് സർട്ടിഫിക്കറ്റ് കമ്പനി
സ്ഥാപകൻ ബന്ദര്‍ അല്‍ ഉസ്മാന് ഏറ്റുവാങ്ങുന്നു
ദുബൈ: സ്വർണത്തിലും വെള്ളിയിലും നിക്ഷേപത്തിന് അവസരമൊരുക്കുന്ന ഡിജിറ്റൽ ആപ്ലിക്കേഷനായ ‘ഒ ഗോള്‍ഡ്’വാലറ്റിന് യു.എ.ഇ. ഇസ്ലാമിക് ബാങ്കിങ് ആൻഡ് ഇക്കണോമിക് സെന്ററിന്റെ ശരീഅ കംപ്ലെയിൻസ് സർട്ടിഫിക്കറ്റ് ലഭിച്ചു. ശരീഅത്ത് നിയമപ്രകാരമുള്ള ധന ഇടപാട് ചട്ടങ്ങള്‍ പൂർണമായി പാലിക്കുന്നുവെന്നുള്ള ഈ സാക്ഷ്യപത്രമാണിത്.
ഇത് കമ്പനിയുടെ വളര്‍ച്ചയില്‍ ഏറെ നിർണായകമാകും. സ്വർണം, വെള്ളി എന്നിവയുടെ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് പൂര്‍ണ സുരക്ഷിതത്വവും ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പുവരുത്തുന്നതോടൊപ്പം വക്കാല ഗോള്‍ഡ് ഏണിങ്സും ലഭ്യമാക്കുന്ന യു.എ.ഇ കേന്ദ്രമായ ആപ്പാണ് ‘ഒ ഗോള്‍ഡ്’. പലിശമുക്തവും ആസ്തി അടിസ്ഥാനമാക്കിയുള്ള ലാഭം സ്വർണമായിതന്നെ ലഭ്യമാക്കുകയും ചെയ്യുന്ന സംവിധാനമാണ് വക്കാലാ ഗോള്‍ഡ് ഏണിങ്സ്. സംശുദ്ധമായ സ്വര്‍ണവും വെള്ളിയും ഉപയോഗിച്ചുള്ള ഓരോ ഇടപാടും സുതാര്യവും ഊഹക്കച്ചവടങ്ങളില്നിന്ന് മുക്തവുമാണ്.
ശരീഅ സർട്ടിഫിക്കേഷന് വലിയൊരു ബഹുമതിയായി കരുതുന്നുവെന്നും സ്വര്‍ണത്തിന്റെ ഉടമസ്ഥതയെ പുനര്‍നിര്‍വചിക്കാനുള്ള ദൗത്യത്തില്‍ നിർണായക ചുവടുവെപ്പാണിതെന്നും കമ്പനി സ്ഥാപകന്‍ ബന്ദര്‍ അല്‍ ഉസ്മാന് വാര്‍ത്താകുറിപ്പിൽ പറഞ്ഞു. കുറഞ്ഞ അളവിലുള്ള സ്വർണവും വെള്ളിയും ഒരു ദിര്‍ഹം മുതലുള്ള തുകക്ക് സ്വന്തമാക്കാന്‍ അവസരം നല്കുന്ന ആദ്യ ഇമാറാത്തി പ്ലാറ്റ്ഫോം ആണ് ‘ഒ ഗോള്‍ഡ്’. ഉപഭോക്താക്കള്‍ക്ക് ന്യായമായ വിപണി നിരക്കില്‍ സ്വർണം വാങ്ങുകയോ ലീസിന് എടുക്കുകയോ മികച്ച നിരക്കില്‍ വില്ക്കുകയോ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ogold.app.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

