ഷാര്‍ജയുടെ ഹരിത കേദാരങ്ങള്‍ കൂടുതല്‍ പൂചൂടും
text_fieldsഷാര്‍ജ: ഷാര്‍ജയുടെ നിരത്തുകളെ പൂക്കൊണ്ട് മൂടി കൂടുതല്‍ മനോഹരമാക്കുവാനുള്ള ഒരുക ്കങ്ങള് ആരംഭിച്ചതായി നഗരസഭ ഡയറക്ടര്‍ ഡോ. താബിത് ബിന്‍ സലീം അല്‍ താരിഫി പറഞ്ഞു. 40 ലക്ഷം പൂക്കളാണ് ഷാര്‍ജക്ക് അഴക് വിരിക്കുവാനെത്തുക. നഗരവീഥികള്‍ക്കും ചത്വരങ്ങള്‍ക്കും കൂടുതല്‍ അഴക് ചാര്‍ത്തി ഷാര്‍ജ വാസികള്‍ക്ക് നിറപ്പുഞ്ചിരി സമ്മാനിക്കുവാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമിയുടെ നിര്‍ദേശത്തോടെയാണ് പദ്ധതിയെന്ന് താരിഫി വ്യക്തമാക്കി.
നിലവില്‍ 27 ദശലക്ഷം ചതുരശ്രമീറ്ററാണ് ഷാര്‍ജയുടെ ഹരിതമനോഹര തീരത്തിെൻറ വ്യാപ്തി. പുതിയ പദ്ധതി പൂര്‍ത്തിയാകുന്നതോടെ 15 ശതമാനം വര്‍ധനവുണ്ടാകും. എമിറേറ്റിലെ വിവിധ ഭാഗങ്ങളില്‍ തൈകള്‍, വൃക്ഷങ്ങള്‍, പൂക്കള്‍ എന്നിവയുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ മുന്‍കൈയെടുക്കുമെന്ന് കൃഷി, പരിസ്ഥിതി മേഖലയുടെ അസി. ഡയറക്ടര്‍ എഞ്ചിനീയര്‍ ഹസന് അല്‍ തഫക് പറഞ്ഞു. രണ്ട് ലക്ഷത്തോളം തൈകളാണ് നഗരസഭ നഴ്സറികളില്‍ തയ്യാറായിട്ടുള്ളത്. ഇതിെൻറ നടല്‍ വൈകാതെ ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
