ശാസ്ത്രവും നൂതന വിദ്യകളും തേടി ഷാര്‍ജ വനിതകള്‍ ജപ്പാനില്‍
text_fieldsഷാര്‍ജ: ശാസ്ത്രത്തിെൻറയും നൂതന സാേങ്കതികവിദ്യകളുടെയും പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി ഷാര്‍ജയിലെ സജയ യങ്ങ് ലേഡീസിലെ (സജയ) ആറ് അംഗങ്ങള്‍ ജപ്പാനിലെത്തി. ഡിജിറ്റല്‍ കണ്ടുപിടുത്തങ്ങള്‍, ബുള്ളറ്റ് ട്രെയിന്‍, വാക്മാന്, ആന്‍ഡ്രോയിഡ് റോബോട്ട് തുടങ്ങി നിരവധി വിപ്ലവ കണ്ടെത്തലുകളെ കുറിച്ചറിയാനാണ് ഇവർ ജപ്പാനിലെത്തിയിരിക്കുന്നത്.
സജയയുടെ അംഗങ്ങളുടെ വ്യക്തിപരവും പ്രൊഫഷണല്‍ വൈദഗ്ദ്ധ്യവും വികസിപ്പിക്കുന്നതിനായി റുബു ഖര്ണ് ഫൗണ്ടേഷന് സബ്സിഡിയറിയാണ് സന്ദര്‍ശനത്തിന് വഴിയൊരുക്കിയത്. ശാസ്ത്ര-സാങ്കേതിക വിദ്യകളുപയോഗിച്ച് തൊഴില്‍ രംഗത്ത് മികവ് കാട്ടുന്ന കഴിവുറ്റ ഇമാറാത്തി വനിതകളുടെ തലമുറയെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. ടോക്കിയ സര്‍വകലാശാലയിലെ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദധാരിയും ജാപ്പനീസ് ഹിഗാഷി കുനിനോമിയ അവാര്‍ഡ് ജേതാവായ ആദ്യ അറബ് വനിതയുമായ റീം അല്‍ നഖ്ബിയാണ് സംഘത്തെ നയിക്കുന്നത്. സംഘം പ്രമുഖ ഫാക്ടറികളും ലാബുകളും മറ്റ് സ്ഥാപനങ്ങളും സന്ദര്‍ശിച്ചു. ശാസ്ത്രമേഖലയിലും സാങ്കേതികവിദ്യയിലുമുള്ള മികച്ച പരിശീലനങ്ങള്‍ ഉപയോഗിച്ച് അവരുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ മെച്ചപ്പെടുത്തുന്നുവെന്നതാണ് സംഘം അന്വേഷിക്കുന്നത്. എമെര്‍ജിംഗ് സയന്‍സ് ആന്‍ഡ് ഇന്നൊവേഷന് നാഷണല്‍ മ്യൂസിയം, സോണി എക്സ്പ്ലോറ സയന്‍സ്, പാനാസോണിക് സെൻറര്‍, ടൊയോട്ട മാനുഫാക്ചറിംഗ് ഫാക്ടറി, ഫാബ് കാഫെ, ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ എന്നീ മേഖലകളും സംഘം സന്ദര്‍ശിച്ചു.
സാങ്കേതികവിദ്യയുടെ ലോകത്ത് യു.എ.ഇ യുവതക്ക് മികച്ച ഭാവി സൃഷ്ടിക്കാന്‍ ഇത്തരം യാത്രകള്‍ അനുകൂലമാകും. സജയ ഡയറക്ടര്‍ ശൈഖ ഐഷാ ഖാലിദ് അല്‍ ഖാസിമി പറഞ്ഞു. ജപ്പാനീസ് സമൂഹത്തെയും അവരുടെ ജീവിത രീതിയെയും കുറിച്ച് കൂടുതല്‍ അറിയാനും അത്തരം അനുഭവങ്ങള്‍ വ്യക്തിത്വ വികസനത്തില്‍ നിര്‍ണായകമാണെന്നും തങ്ങളുടെ ജീവിതത്തിലെ ലക്ഷ്യങ്ങള്‍ കൂടുതല്‍ വ്യക്തമായി മനസിലാക്കാന്‍ കഴിയുന്ന യുവാക്കളുടെ ചക്രവാളങ്ങളെ വിപുലീകരിക്കുകയാണ് സജയയുടെ ലക്ഷ്യം. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പര്യടനങ്ങളുടെ വിജയത്തെക്കുറിച്ച് സജയ തങ്ങളുടെ പരിശ്രമങ്ങള്‍ തുടരുമെന്ന് ഐഷ പറഞ്ഞു. 13 മുതല്‍ 18 വയസ്സ് വരെയുള്ള പെണ്‍കുട്ടികളുടെ കഴിവുകളെ എല്ലാ സര്‍ഗ്ഗാത്മക മേഖലകളിലും വികസിപ്പിച്ചെടുക്കാനാണ് സജയ പ്രവര്‍ത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
