‘പേടിക്കേണ്ട നിങ്ങൾ മാതൃരാജ്യത്താണ്’; ലബനീസ് യുവതിക്ക് ഷാർജ പൊലീസിന്റെ കൈത്താങ്ങ്
text_fieldsഷാർജ: കാറിന് തീപിടിച്ചപ്പോൾ ഭയന്ന ലബനീസ് യുവതിക്ക് ഷാർജ പൊലീസിന്റെ കൈത്താങ്ങ്. തീ അണയ്ക്കാൻ സഹായിച്ചതിന് ഷാർജ പൊലീസിന് ഹൃദയത്തിൽ തൊട്ട് നന്ദി പറഞ്ഞ് യുവതിയും. അജ്മാനിൽ നിന്ന് ദുബൈയിലെ ജോലി സ്ഥലത്തേക്ക് പോയ മെയ്സം ഫാരിസ്ബറാക് എന്ന ലബനീസ് യുവതിക്കാണ് ഷാർജ പൊലീസിന്റെ സഹായം എത്തിയത്. അപ്രതീക്ഷിതമായി കാറിൽ നിന്നും പുക ഉയരാൻ തുടങ്ങിയതോടെ സഹായത്തിനായി പൊലീസിനെ വിളിച്ചു.
അഞ്ച് മിനിറ്റിനുള്ളിൽ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും പൊലീസും ആംബുലൻസ് സംഘവും തീ അണയ്ക്കുകയായിരുന്നു. പരിക്കേറ്റിട്ടുണ്ടോ എന്നന്വേഷിച്ച പൊലീസ് സംഘം ‘പേടിക്കേണ്ട നിങ്ങൾ നിങ്ങളുടെ മാതൃരാജ്യത്താണ്’ എന്ന് പറഞ്ഞ് ആശ്വാസം പകർന്നു. യുവതിയെ അൽ സുയോഹ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം സുഹൃത്തിനൊപ്പം അയക്കുകയായിരുന്നു. റിക്കവറി വാഹനമുപയോഗിച്ച് കാർ നീക്കം ചെയ്തു. പൊലീസിനും സിവിൽ ഡിഫൻസിനും സർക്കാറിനും നന്ദി പറഞ്ഞാണ് അവർ മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

