Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനൃ​ത്ത​വും...

നൃ​ത്ത​വും ആ​ഘോ​ഷ​ങ്ങ​ളു​മാ​യി ഷാ​ർ​ജ ഫ്ലാ​ഗ് ​െഎല​ൻ​ഡി​ൽ ‘ക​ലിം​ഗ’ ഉ​ത്സ​വം

text_fields
bookmark_border
നൃ​ത്ത​വും ആ​ഘോ​ഷ​ങ്ങ​ളു​മാ​യി ഷാ​ർ​ജ ഫ്ലാ​ഗ് ​െഎല​ൻ​ഡി​ൽ ‘ക​ലിം​ഗ’ ഉ​ത്സ​വം
cancel

ഷാ​ർ​ജ: പ്ര​ധാ​ന ഉ​ല്ലാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ഫ്ലാ​ഗ് ഐ​ല​ൻ​ഡി​ൽ സാം​സ്‌​കാ​രി​ക വൈ​വി​ധ്യ​ത്തി​െ ​ൻ​റ നി​റ​മാ​ർ​ന്ന കാ​ഴ്ച​ക​ളൊ​രു​ക്കി ക​ലിം​ഗ ഫെ​സ്​​റ്റി​വ​ൽ.
ര​ണ്ടു ദി​വ​സം നീ​ളു​ന്ന ക​ലാ സാം​സ്‌​ക ാ​രി​ക മേ​ള​യു​ടെ ഭാ​ഗ​മാ​യി റ​ഷ്യ, ക​സാ​ഖി​സ്​​താ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ലാ​കാ​ര​ൻ​മാ​ർ വേ​ദി​യി​ലെ​ത്തും. ഇൗ ​മാ​സം 29,30 ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം ഏ​ഴു മു​ത​ൽ രാ​ത്രി പ​ത്ത് വ​രെ ഫ്ലാ​ഗ് ഐ​ല​ൻ​ഡി​ലെ ആം​ഫി തീ​യേ​റ്റ​റി​ൽ ന​ട​ക്കു​ന്ന മേ​ള​യി​ലേ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. കു​ടും​ബ​ങ്ങ​ളെ​യും കു​ട്ടി​ക​ളെ​യും ആ​ക​ർ​ഷി​ക്കു​ന്ന വി​ധ​ത്തി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളാ​ണ് ക​ലിം​ഗ​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ങ്ങു​ന്ന​ത്.

ലോ​ക​ത്തി​െ​ൻ​റ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​രു​ന്നൂ​റോ​ളം നൃ​ത്ത​മേ​ള​ക​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള സോ​സ്‌​വെ​സ്ടി ശ​ർ​മ, ഖൊ​റാ​സ് കൊ​തം എ​ന്നി​ങ്ങ​നെ റ​ഷ്യ-,ക​സാ​ഖി​സ്​​താ​ൻ പ​ര​മ്പ​രാ​ഗ​ത ക​ലാ​രം​ഗ​ത്ത് പ്ര​ശ​സ്ത​രാ​യ നി​ര​വ​ധി ക​ലാ​കാ​ര​ൻ​മാ​ർ ഷാ​ർ​ജ​യി​ലെ​ത്തു​ന്നു​ണ്ടെ​ന്ന്​- ഫ്ലാ​ഗ് ഐ​ല​ൻ​ഡ് ജ​ന​റ​ൽ മാ​നേ​ജ​ർ ഖു​ലൂ​ദ്‌ അ​ൽ ജു​നൈ​ബി പ​റ​ഞ്ഞു.

മേ​ള​യു​ടെ ര​ണ്ടാം ദി​ന​മാ​യ ശ​നി​യാ​ഴ്ച, കാ​ലാ​വ​സ്ഥാ മാ​റ്റ​ത്തി​നെ​തി​രാ​യ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കാ​നാ​യി ലോ​ക​മെ​മ്പാ​ടും വെ​ളി​ച്ചം അ​ണ​ച്ച് ആ​ച​രി​ക്കു​ന്ന എ​ർ​ത്ത് അ​വ​റി​ൽ ഫ്ലാ​ഗ് ഐ​ല​ൻ​ഡും പ​ങ്കാ​ളി​ക​ളാ​കും. രാ​ത്രി എ​ട്ട​ര മു​ത​ൽ ഒ​ൻ​പ​ത​ര വ​രെ ഫ്ലാ​ഗ് ഐ​ല​ൻ​ഡി​ലെ വെ​ളി​ച്ച​ങ്ങ​ളെ​ല്ലാം അ​ണ​ക്കും. ഫ്ലാ​ഗ് ഐ​ല​ൻ​ഡ് കാ​ഴ്ച​ക​ൾ കാ​ണാ​നും ക​ലിം​ഗ ഉ​ത്സ​വ​ത്തി​െ​ൻ​റ ഭാ​ഗ​മാ​വാ​നും ഫീ​സു​ക​ളൊ​ന്നു​മി​ല്ലെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newssharajah flag island
News Summary - sharajah flag island-uae-gulf news
Next Story