ഷാര്‍ജയില്‍ മുറുക്കിതുപ്പിയാല്‍ 1000 ദിര്‍ഹം പിഴ
text_fieldsഷാര്‍ജ: ഷാര്‍ജയിലെ നിരത്തുകളിലെ പ്രധാന ശാപമായ മുറുക്കിതുപ്പികളെ പിടിക്കൂടാന്‍ ശക്തമായ നടപടികളുമായി നഗരസഭ രംഗത്ത്. പാന്‍ മസാല തിന്ന് മുറുക്കി തുപ്പി നിരത്ത് വക്കുകള്‍ മലിനപ്പെടുത്തുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു. ഇത് പരസ്യപ്പെടുത്തുന്ന ബോര്‍ഡ് ഷാര്‍ജ റോള ബസ് കേന്ദ്രത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇംഗ്ളീഷ്, അറബി, ഉറുദു, ഹിന്ദി ഭാഷകളിലാണ് മുന്നറിയിപ്പ്. വിളക്ക് കാലുകള്‍, ചുവരുകള്‍, ടെലിഫോണ്‍ ബൂത്തുകള്‍, നടവഴികള്‍ തുടങ്ങിയ ഇടത്തെല്ലാം മുറുക്കി ചുവപ്പിച്ച് തുപ്പുന്നത് പതിവ് കാഴ്ച്ചയാണ്. അറപ്പുളവാക്കുന്നതാണ് ഇത്. പോരാത്തതിന് നഗരത്തിന്‍െറ മനോഹാരിതക്കും ഇത് കളങ്കം ചാര്‍ത്തുന്നു. ദക്ഷിണേഷ്യക്കാരാണ് ഇതിന് പിന്നില്‍. യു.എ.ഇയില്‍ നിരോധിക്കപ്പെട്ട വെറ്റില പോലുള്ള മുറുക്ക് വസ്തുക്കള്‍ അധികൃതര്‍ അറിയാതെയാണ് ഇവിടെ എത്തുന്നത്. ആരും കാണാതെ സൂക്ഷിച്ച് വെച്ചാണ് വില്‍പ്പന. നസ്വാര്‍, തമ്പാക്ക് എന്നിവയുടെ അനധികൃത വില്‍പ്പനയും ഷാര്‍ജയില്‍ തകൃതിയാണ്. ഇത്തരക്കാരെ കണ്ടത്തെുവാനും ശക്തമായ നടപടി കൈകൊള്ളാനുമാണ് അധികൃതരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
