രൺജിത്തിെൻറ നിറക്കൂട്ടിൽ നിറവായി ശിഹാബ് തങ്ങൾ
text_fieldsദുബൈ: പത്രവാർത്തകളിൽ കേട്ടുള്ള പരിചയം മാത്രമായിരുന്നു ഒാണാട്ടുകര സ്വദേശിയായ ചിത്രകാരൻ വി. രൺജിത്തിന് പാണക്കാെട്ട തങ്ങളെക്കുറിച്ച്. പക്ഷെ ഇനിമേൽ അദ്ദേഹത്തിെൻറ ജീവിതത്തിെൻറ ഭാഗം തന്നെയാണ് തങ്ങൾ. ജീവിച്ചിരിക്കെ അടുത്തറിയാൻ കഴിഞ്ഞില്ലെന്നത് സങ്കടമായി നിൽക്കുേമ്പാഴും വരുംതലമുറക്കായി ശിഹാബ് തങ്ങളുടെ ജീവിതം വരച്ചിടാനായെന്നത് കലാജീവിതത്തിെൻറ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി അദ്ദേഹം കാണുന്നു.
ഷാർജ പുസ്തകമേളയുടെ രണ്ടാം ദിവസം പ്രകാശനം ചെയ്യപ്പെടുന്ന ‘സ്നേഹാക്ഷരക്കൂട്ടിലെ ശിഹാബ് തങ്ങൾ’ എന്ന കുട്ടികൾക്കുള്ള ജീവചരിത്ര പുസ്തകത്തിനുവേണ്ടിയാണ് രൺജിത്ത് എൺപതിലേറെ ചിത്രങ്ങൾ വരച്ചത്. തികച്ചും യാദൃശ്ചികമായാണ് ഇദ്ദേഹം പ്രോജക്ടിെൻറ ഭാഗമാവുന്നത്.
ശിഹാബ് തങ്ങൾ ഇൻറർനാഷനൽ സമ്മിറ്റ് ചെയർമാൻ പി.കെ. അൻവർ നഹയുടെ ആശയം അക്ഷരങ്ങളിലാക്കിയ ഇ. സാദിഖലിക്കൊപ്പം പ്രവർത്തിച്ച എഴുത്തുകാരൻ സജീദ്ഖാൻ പനവേലിൽ ചിത്രീകരണത്തിന് കഴിവുള്ള വിദ്യാർഥികളെ തിരഞ്ഞാണ് മാവേലിക്കര രാജാരവിവർമ്മ ഫൈൻആർട്സ് കോളജിൽ എത്തുന്നത്.
എന്നാൽ വരും തലമുറകൾക്കായി നിധിപോലെ സൂക്ഷിക്കേണ്ട ഇത്തരമൊരു ബൃഹദ് പദ്ധതിയുടെ ഭാഗമാവാൻ കോളജിലെ അപ്ലൈഡ് ആർട്സ് വകുപ്പ് മേധാവിയായ രൺജിത്ത് സ്വയം സന്നദ്ധനാവുകയായിരുന്നു. മിടുക്കരായ വിദ്യാർഥികളെയും ഒപ്പം കൂട്ടി. വിദ്യാർഥിയായിരിക്കെയും അധ്യപനത്തിലെത്തിയ ശേഷവും നടത്തിയതിലേറെ ഗൃഹപാഠമാണ് ഒരു വർഷക്കാലം ഇൗ പുസ്തകത്തിനായി ചെയ്തതെന്ന് അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോടു പറഞ്ഞു. ഫോേട്ടായുടെ തനിപകർപ്പാവരുത് ചിത്രങ്ങൾ എന്ന ശാഠ്യവുമുണ്ടായിരുന്നു. പാണക്കാട് ആർക്കൈവ്സ് പലവുരു സന്ദർശിച്ചു. കോട്ടക്കലിലെ ഫോേട്ടാഗ്രാഫർ നസീർ മേലാതിൽ നൽകിയ ഫോേട്ടാ കലക്ഷൻ ഏറെ സഹായകമായി. ശിഹാബ് തങ്ങളുടെ കുട്ടിക്കാലം മുതലുള്ള ചിത്രങ്ങൾ അതിലുണ്ടായിരുന്നു. തങ്ങളുമായി അടുത്തിടപഴകിയ നിരവധി പേരുമായി സംസാരിച്ചു.
ശിഹാബ് തങ്ങൾ എന്ന ചരിത്രകാരനെയും പ്രകൃതി സ്നേഹിയേയും സംഗീതാസ്വാദകനെയും മനസിലാക്കിയവരും നർമഭാഷണങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കുന്നവരും നൽകിയ വിലപ്പെട്ട വിവരങ്ങളും ചിത്രമെഴുത്തിന് പൂർണത പകർന്നു. നൂറ്റാണ്ടുകൾ മുൻപ് അറബ് നാടുകളും കേരളവും തമ്മിൽ തുടങ്ങിയ ബന്ധത്തിൽ നിന്നാണ് പുസ്തകം ആരംഭിക്കുന്നത്. സ്വാതന്ത്ര സമരം, ഖിലാഫത്ത് മുന്നേറ്റം, കേരള രാഷ്ട്രീയം, ബാബറി ധ്വംസനം തുടങ്ങിയ ഇന്ത്യൻ രാഷ്ട്രീയ ഘട്ടങ്ങളും പ്രതിപാദിക്കുന്നു. ഖിലാഫത്ത് സമര നായകൻ അലി മുസ്ലിയാരുടെ ചിത്രം വരക്കാനായതും ഏറെ സംതൃപ്തി നൽകി. ഒരു ചരിത്ര സിനിമ നിർമിക്കുന്നതിലും ശ്രമകരമായിരുന്നു ഇൗ ദൗത്യം. പുസ്തകം ആദ്യ നോക്കു കണ്ട എഴുത്തുകാരൻ കെ.പി. രാമനുണ്ണി ‘കൈക്കുമ്പിളിൽ ജപിച്ചു നൽകിയ സമുദ്രം’ എന്ന് മറുകുറിപ്പ് നൽകിയതോടെ ഏറെ സംതൃപ്തി തോന്നി. ലോകമെമ്പാടുമുള്ള കുട്ടികൾക്കിടയിൽ പങ്കുവെക്കപ്പെടേണ്ടതാണ് ശിഹാബ് തങ്ങളുടെ സ്നേഹദൂതെന്നും ഒരു ധ്യാന സമാനമായ പ്രവൃത്തി നിർവഹിച്ച ആനന്ദമാണ് താൻ അനുഭവിക്കുന്നതെന്നും ഇൗ കലാകാരൻ കൂട്ടിചേർക്കുന്നു.
ശിഹാബ് തങ്ങളെക്കുറിച്ച് മൂന്നു പുസ്തകങ്ങൾ പ്രകാശനം ചെയ്യും
ദുബൈ: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ച് മൂന്ന് പുസ്തകങ്ങള്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും. നവംബർ രണ്ടിന് രാത്രി ഇൻറലക്ച്വൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവർ പ്രകാശനം നിർവഹിക്കും.അറബ് സമൂഹത്തിനും ഇളം തലമുറക്കും ഉള്‍പ്പെടെ സയ്യിദ് ശിഹാബിനെ ആഴത്തില്‍ അറിയാനും പഠിക്കാനും ഉതകുന്ന വിധം അറബിക്, മലയാളം ഇംഗ്ലീഷ് ഭാഷകളിലാണ് പുസ്തകമൊരുക്കിയിട്ടുള്ളതെന്ന് സയ്യിദ് ശിഹാബ് ഇൻറര്‍നാഷണല്‍ സമ്മിറ്റ് ചെയർമാൻ പി.കെ അന്‍വര്‍ നഹ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തനത് അറബി വായനക്കാരെ ലക്ഷ്യമാക്കി ഒരുക്കിയ ഫീ ദിഖ് രി സയ്യിദ് ശിഹാബ്' എന്ന ഈ പുസ്തകം ജീവചരിത്ര വിശദാംശങ്ങള്‍, രാഷ്ട്രീയ ജീവിതം, വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ എന്നിവ വിശദീകരിക്കുന്നു. എഴുത്തുകാരനും ഗവേഷകനുമായ കെ.എം അലാവുദ്ധീന്‍ ഹുദവിയാണ് രചയിതാവ്.
പ്രസംഗങ്ങളിലും മറ്റും വന്ന സകലകാല പ്രസക്തമായ ഉദ്ധരണികള്‍ ചേര്‍ത്തൊരുക്കിയ പുസ്തകമാണ് ഇംഗ്ലീഷില്‍. പ്രഭാഷകര്‍ക്കും ഗവേഷകര്‍ക്കും സാധാരണക്കാര്‍ക്കുമൊക്കെ കൈപ്പുസ്തകമായി ഉപയോഗിക്കാനാവും വിധത്തിലാണ് സംവിധാനം. സ്ലോഗന്‍സ് ഓഫ് ദ സേജ് എന്ന് പേരിട്ട ഈ പുസ്തകമെഴുതിയത് മുജീബ് ജയ്ഹൂണ്‍ ആണ്.
യു.എ.ഇയിലും നാട്ടിലുമുള്ള സ്കൂളുകളിൽ വിതരണം ചെയ്യാനായി തയ്യാറാക്കിയതാണ് സ്നേഹാക്ഷരക്കൂട്ടിലെ ശിഹാബ് എന്ന പുസ്തകം. ചിത്രകഥാരൂപത്തില്‍ ആദ്യമായാണ് സയ്യിദ് ശിഹാബിെൻറ ജീവിതം വരച്ചിടുന്നത്. പി.കെ അന്‍വര്‍ നഹയുടെ ആശയത്തിെൻറ രചന നിര്‍വ്വഹിച്ചത് മാധ്യമ പ്രവര്‍ത്തകൻ ഇ. സാദിഖലിയാണ്. മാവേലിക്കര രാജാ രവിവര്‍മ ഫൈന്‍ ആര്‍ട്ട്‌സ് കോളേജിലെ വകുപ്പ് തലവന്‍ രഞ്ജിത്താണ് ആശയസംയോജനം. വൈസ് ചെയര്‍മാൻമാരായ ചെമ്മുക്കന്‍ യാഹുമോന്‍,അബൂബക്കര്‍ ബി.പി അങ്ങാടി,ട്രഷറര്‍ മുസ്തഫ തിരൂര്‍ ,മീഡിയാ വിങ് ചെയർമാൻ നിഹ്മത്തുല്ല മങ്കട, പ്രോഗ്രാം ജന:കണ്‍വീനർ വി.കെ റഷീദ്, കണ്‍വീനര്‍ കരീം കാലടി എന്നിവരും വാർത്താ സമ്മേളനത്തിൽ പെങ്കടുത്തു.