Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2017 4:36 PM IST Updated On
date_range 6 Nov 2017 4:36 PM ISTഒരു ജ്യേഷ്ഠൻ അനുജനയച്ച കത്തുകൾ അഥവാ ഒറ്റയാൾ പ്രസാധകെൻറ ഉയർത്തെഴുന്നേൽപ്പ്
text_fieldsbookmark_border
camera_alt????. ???????????
ഷാർജ: രചന, നിർമാണം, സംവിധാനം, പോസ്റ്ററൊട്ടിക്കൽ ബാലചന്ദ്രമേനോൻ എന്നു പറയും പോലെയാണ് പുസ്തകമേളയിലെ റിനൈസൻസ് ബുക്സിെൻറ കാര്യം. 33 പുസ്തകങ്ങളാണ് ഇവർ പുറത്തിറക്കിയിരിക്കുന്നത്. പുസ്തക രചനയും പ്രസാധനവും വിൽപനയുമെല്ലാം ഒരാൾ തന്നെ. അഡ്വ. മുഇൗനുദ്ദീൻ. ഇൗ കണ്ണൂർ സ്വദേശിയുടെ പുസ്തകങ്ങളെല്ലാം സെൽഫ് ഹെൽപ്, വ്യക്തിത്വ വികസനം, കൗൺസലിങ്, ഭാഷാ പഠനം, ആത്മീയത എന്നീ ശാഖകളിലാണ്. ജീവിതം സ്വയം അവസാനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്ന ഒരു കാലത്തിൽ നിന്ന് നെഗറ്റീവ് ചിന്തകളെയെല്ലാം കുടഞ്ഞെറിഞ്ഞുള്ള ഉയർത്തെഴുന്നേൽപ്പാണ് ഇൗ പുസ്തകങ്ങളെന്ന് രചയിതാവ്. ഷാർജയിൽ ജോലി ചെയ്യുന്ന കാലത്ത് നാട്ടിലുള്ള സഹോദരന് നേരിട്ട മാനസിക വൈഷമ്യങ്ങളെ സമാധാനിപ്പിക്കാനുദ്ദേശിച്ച് എഴുതിയ കത്തുകൾ പിന്നീട് പുസ്തക രൂപത്തിലാക്കിയപ്പോൾ വായനക്കാർ സ്വീകരിച്ചു. അതിനിപ്പോൾ ഒമ്പതു പതിപ്പുകളായി. അഞ്ച് ഭാഗങ്ങളും. കേരള ഗ്രാമത്തിൽ കല്യാണത്തിനു വന്ന അറബ് യുവാക്കളുമായി സംസാരിക്കുന്നത് പ്രമേയമാക്കിയാണ് അറബി പഠന പദ്ധതി തയ്യാറാക്കിയത്. അതേ മാതൃകയിൽ ഇംഗ്ലീഷ് പഠന പുസ്തകവും ഇറക്കി. കുട്ടികളുടെ കുസൃതി പോസിറ്റീവ് ആയി ഉപയോഗിക്കാൻ ഉൽബോധിപ്പിക്കുന്നതാണ് മറ്റൊരു പുസ്തകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
