നടത്തക്കാര്‍ക്ക് പുതിയ പാതയൊരുക്കി ഷാര്‍ജ ഹംരിയ ബീച്ച്
text_fieldsഅജ്മാന്‍: പ്രവാസ ലോകത്തെ ജോലിത്തിരക്കില്‍ അല്‍പമെങ്കിലും വ്യായാമം ചെയ്യാന്‍ മറന്നു പോകുന്നവരെ ഷാര്‍ജ ഹംരിയ ബീച്ച് മാടി വിളിക്കുന്നു. കടലോരത്തിെൻറ വശ്യമായ ഭംഗി ആസ്വദിക്കുന്നതിനോടൊപ്പം ആരോഗ്യത്തിനു ആവശ്യമായ നടത്തത്തിനുള്ള സൗകര്യം കൂടി ഒരുക്കിയിരിക്കുകയാണ് ഷാർജ പൊതുമരാമത്ത് വകുപ്പ്.
അജ്മാന്‍-ഉമ്മുല്‍ ഖുവൈന്‍ പാതക്കിടയിലാണ് ഷാര്‍ജയുടെ ഭാഗമായ മനോഹരമായ ഹംരിയ ബീച്ച്. നിരവധി വിനോദ സഞ്ചാരികളാണ് ഈ ബീച്ച് ലക്ഷ്യമാക്കി ദിവസവും എത്തികൊണ്ടിരിക്കുന്നത്. 1.3 കിലോമീറ്റര്‍ ദൂരത്തിലും മൂന്നു മീറ്റര്‍ വീതിയിലുമാണ് കടലോരത്തോട് ചേര്‍ന്ന് 45 ലക്ഷം ദിര്‍ഹം ചെലവില്‍ഈ നടപ്പാത പണികഴിപ്പിച്ചിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് പുരുഷൻമാർക്കും സ്ത്രീകൾക്കും വേണ്ടി വേവ്വേറെ കുളിമുറികളും ഒരുക്കിയിട്ടുണ്ട്. ഷാര്‍ജയിലെ വിനോദ സഞ്ചാര മേഖലയുടെ വളര്‍ച്ചയുടെ ലക്‌ഷ്യം മുന്‍നിര്‍ത്തി യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ: ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മിയുടെ നിര്‍ദേശപ്രകാരമാണ് ഈ പദ്ധതി.
ജനങ്ങളുടെ ജീവിതശൈലികളെ സജീവമാക്കാനും ഉല്ലാസം നല്‍കുവാനും ഈ പദ്ധതി ഏറെ സഹായകരമാകുമെന്നും ആവശ്യമായ പഠനങ്ങള്‍ക്ക് ശേഷമാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്നും ഷാര്‍ജ പൊ തുമരാമത്ത് വകുപ്പ് ചെയര്‍മാന്‍ അലി ബിന്‍ ഷഹീന്‍ അല്‍ സുവൈദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
