ഷാര്‍ജയില്‍ നിയന്ത്രണം വിട്ട കാര്‍ കടലിലേക്ക് വീണു യാത്രക്കാരെ രക്ഷപ്പെടുത്തി
text_fieldsഷാര്‍ജ: ഷാര്‍ജ കോര്‍ണിഷ് റോഡില്‍ നിന്ന് നിയന്ത്രണം വിട്ട കാര്‍ കടലിലേക്ക് വീണു. ഖാലിദ് തുറമുഖത്ത് ചരക്ക് ഉരുവിന് തീപിടിച്ച് ആളി കത്തുന്നത് ശ്രദ്ധിക്കുന്നതിനിടയില്‍ ഡ്രൈവറുടെ നിയന്ത്രണം നഷ്ടമായതാണ് അപകടം വിതച്ചതെന്ന് പൊലീസ് പറഞ്ഞു. നിയന്ത്രണം വിട്ട വാഹനം സമിൻറ് മതിലില്‍ ഇടിച്ച് കടലിലേക്ക് മറിയുകയായിരുന്നു. മൂന്ന് പാകിസ്താനികളായിരുന്നു കാറില്‍. കാര്‍ കടലിലേക്ക് മറിയുന്നത് കണ്ട ഇന്ത്യക്കാരനും രണ്ട് പാകിസ്താനികളും ഉടനെ വെള്ളത്തിലേക്ക് ചാടി ഇവര്‍ക്ക് രക്ഷപ്പെടാനുള്ള വഴി ഒരുക്കി.
സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന സിവില്‍ഡിഫന്‍സ് ഉടനെ എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. കാറിലുണ്ടായിരുന്നവരെ ഉടനെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അറിയുന്നത്. കാര്‍ ക്രയിന്‍ ഉപയോഗിച്ച് കരക്കത്തെിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.