ശാന്തി ഇഫ്താർ സംഗമം
text_fieldsവേളം ശാന്തിനഗർ കൂട്ടായ്മ ഒരുക്കിയ ‘ശാന്തി ഇഫ്താർ’ സംഗമത്തിൽ പങ്കെടുത്തവർ
ദുബൈ: വേളം ശാന്തിനഗർ കൂട്ടായ്മ ‘ശാന്തി ഇഫ്താർ’ എന്ന പേരിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഇരുനൂറോളം പേർ പങ്കെടുത്ത പരിപാടിയിൽ മോട്ടിവേഷൻ സ്പീക്കർ സക്കറിയ റമദാൻ സന്ദേശം നൽകി. സഹീർ കെ.വി സ്വാഗതം പറഞ്ഞ പരിപാടിയിൽ ഫാറൂഖ് മണിക്കോത്ത് അധ്യക്ഷത വഹിച്ചു.
നാസർ വരിക്കോളി, സുരേന്ദ്രൻ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. നാട്ടിൽ നിന്നെത്തിയ നാസർ ഇടവലത്തിനു സ്വീകരണവും നൽകി. അഷ്റഫ് വേളം, സാലിഹ് എളിൽ, മുഹമ്മദ് അസ്ലം, റാസിഖ് നറുവിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഇക്ബാൽ പി.എം നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

