Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബി ഐ.എസ്.സിയിൽ...

അബൂദബി ഐ.എസ്.സിയിൽ ഇന്ന് ശങ്കർ മഹാദേവ​െൻറ ലൈവ് സംഗീതക്കച്ചേരി

text_fields
bookmark_border
abu-dhabi-asc-pressmeet
cancel

അബൂദബി: അടുത്തയാഴ്ച നടക്കുന്ന യു.എ.ഇ-ഇന്ത്യാ ഫെസ്​റ്റിനു മുന്നോടിയായി ബോളിവുഡ് സ്​റ്റാർ ശങ്കർ മഹാദേവ​​​​െൻറ നേതൃത്വത്തിൽ ലൈവ് സംഗീതക്കച്ചേരി വ്യാഴാഴ്ച രാത്രി ഒമ്പത്​ മണി മുതൽ അബൂദബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സ​​​െൻററിൽ (ഐ.എസ്.സി) നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇന്ത്യൻ ചിത്രങ്ങൾക്ക് സംഗീതം പകരുന്ന ശങ്കർ മഹാദേവൻ, എഹ്‌സാൻ നൂറാനി, ലോയ് മെണ്ടോൻസ എന്നിവർ ചേർന്നാണ് സംഗീതക്കച്ചേരി അവതരിപ്പിക്കുക. സംഗീത മേഖലയിൽ കോമ്പോസിഷനുകൾ നൽകാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ട് പിന്നിട്ട വേളയിലാണ് ഇന്ത്യക്കു പുറത്തുള്ള ഏറ്റവും വലിയ ഇന്ത്യൻ സംഘടനയായ ഇന്ത്യാ സോഷ്യൽ സ​​​െൻററിൽ പുതുമയും രസവും അനുഭൂതിയും പകരുന്ന ഹിറ്റ് സംഗീതക്കച്ചേരി അവതരിപ്പിക്കുന്നതെന്ന്​ ശങ്കർ മഹാദേവൻ പറഞ്ഞു.

റോക്ക്, പോപ്പ്, ജാസ് സംയുക്ത സംഗീത കച്ചേരിയാണ് ശങ്കർ എഹ്‌സാൻ ലോയ് കൂട്ടുകെട്ടിൽ ആസ്വാദകർക്ക് പുതുമ പകരുക. വാർത്താ സമ്മേളനത്തിൽ ഐ.എസ്.സി പ്രസിഡൻറ്​ ഡി.നടരാജൻ, ജനറൽ സെക്രട്ടറി പി. സത്യബാബു, ട്രഷറർ ലിസൻ കെ. ജേക്കബ്, ഗായകൻ ലോയ് മെണ്ടോൻസ, വൈസ് പ്രസിഡൻറ്​ രാധാകൃഷ്ണൻ, വിനോദ വിഭാഗം സെക്രട്ടറി ജോസഫ് ജോർജ് എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu Dhabimalayalam newsmusic newsShankar Mahadevanlive concert
News Summary - shankar mahadevan's live concert in abu dhabi isc -music news
Next Story