ഡോ. ഷംഷീർ വയലിൽ ഖലീഫ സർവകലാശാല കോളജ് ഓഫ് മെഡിസിൻ ഉപദേശക കൗൺസിലിൽ
text_fieldsഅബൂദബി: വി.പി.എസ് ഹെൽത്ത് കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലില ിനെ ഖലീഫ സർവകലാശാല കോളജ് ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസ് എക്സിക്യൂട്ടിവ് ഉപദേ ശക കൗൺസിലിൽ അംഗമായി നിയമിച്ചു. ആരോഗ്യ രംഗത്തെ സേവനങ്ങൾ കണക്കിലെടുത്താണ് 14 അംഗ കൗൺസിലിലേക്കുള്ള നിയമനം. അബൂദബിയിലെ ആദ്യ സമ്പൂർണ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനമാണ് ഈ വർഷം പ്രവർത്തനം തുടങ്ങിയ ഖലീഫ സർവകലാശാല കോളജ് ഓഫ് മെഡിസിൻ ആൻഡ് സയൻസസ്.
രാജ്യത്തെ ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് പുതിയ ദിശാബോധം നൽകുന്ന ഖലീഫ സർവകലാശാലയുടെ ഭാഗമായി പ്രവർത്തിക്കാനാവുന്നത് അഭിമാനകരമാണെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു. രാജ്യത്തു സുസ്ഥിരവും ആഗോള നിലവാരവുമുള്ള മെഡിക്കൽ ഗവേഷണം സാധ്യമാക്കാൻ ക്രിയാത്മകവും നൂതനവുമായ ഇടപെടലുകൾ അനിവാര്യമാണ്. ഇതേ ലക്ഷ്യത്തോടെയാണ് വി.പി.എസ് ഹെൽത്ത് കെയറിെൻറ പ്രവർത്തനം.
ആരോഗ്യ രംഗത്ത് നൂതന ഗവേഷണങ്ങൾക്കുള്ള സൗകര്യങ്ങളോടെയാണ് മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ വി.പി.എസിെൻറ ഏറ്റവും വലിയ ആരോഗ്യ പരിചരണ കേന്ദ്രമായ ബുർജീൽ മെഡിക്കൽ സിറ്റി പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപദേശക സമിതിയുടെ ആദ്യ യോഗം സർവകലാശാലാ ആസ്ഥാനത്ത് നടന്നു. ഡിപ്പാർട്മെൻറ് ഓഫ് ഹെൽത്ത്-മെഡിക്കൽ വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ ഡോ. ഖാലിദ് അൽ ജാബ്റി എക്സിക്യൂട്ടിവ് ഡയറക്ടർ ആയ ഉപദേശക സമിതിയിൽ മെഡിക്കൽ സർവിസസ് കോർപറേഷൻ, സെഹ, ഉന്നതോദ്യോഗസ്ഥരും ആരോഗ്യ വിദഗ്ധരുമാണ് മറ്റംഗങ്ങൾ. ഡോ. ഷംഷീർ വയലിലിനെ യു.എ.ഇ സർവകലാശാല കോളജ് ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസും അടുത്തിടെ ഉപദേശക സമിതിയിലേക്ക് തെരഞ്ഞെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
