കേരളത്തിെൻറ പുനർനിർമാണം: വി.പി.എസ് ഹെൽത്ത് കെയർ ദൗത്യസംഘത്തിൽ ഡോ. ഇ. ശ്രീധരൻ
text_fieldsഅബൂദബി: പ്രളയത്തെ തുടർ വൻ നാശം നേരിട്ട കേരളത്തിെൻറ വീണ്ടെടുപ്പിനുള്ള പ്രയത്നങ്ങൾക്ക് സഹായകമാകുന്നതിന് വി.പി.എസ് ഹെൽത്ത് കെയർ രൂപവത്കരിച്ച ദൗത്യ സംഘത്തിൽ ‘മെട്രോ മാൻ’ ഡോ. ഇ. ശ്രീധരനും. ദൗത്യസംഘത്തിൽ ഡോ. ഇ. ശ്രീധരൻ ചേർന്നതായി വി.പി.എസ് ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടർ ഡോ. ശംഷീർ വയലിൽ അറിയിച്ചു. അദ്ദേഹത്തിെൻറ അനുഭവങ്ങളും കാഴ്ചപ്പാടുകളും കേരളത്തിെൻറ പുനർനിർമാണ^പുനരധിവാസ ആസൂത്രണ പദ്ധതികളിൽ വിലമതിക്കാനാകാത്ത വിധം സഹായകരമായിരിക്കുമെന്നും ഡോ. ശംഷീർ അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസം, ആരോഗ്യപരിചരണം, ഭവനനിർമാണം എന്നിവയിൽ കേന്ദ്രീകരിച്ച് കേരളത്തിെൻറ പുനർനിർമാണ^പുനരധിവാസ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനുള്ള 50 കോടി രൂപയുടെ പദ്ധതി വി.പി.എസ് ഹെൽത്ത് കെയർ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാദേശിക അതോറിറ്റികൾ ഉൾപ്പെടെയുള്ള പ്രധാന പങ്കാളികളുമായി ചേർന്നും വിദഗ്ധരെ ഉൾപ്പെടുത്തിയുമാണ് പദ്ധതി പ്രവർത്തനം നടപ്പാക്കുക. പ്രളയബാധിതരെ പിന്തുണക്കുന്നതിനുള്ള അടിപതറാത്ത പ്രയത്നങ്ങളുടെ പേരിൽ കേരള സർക്കാറിനെയും ജനങ്ങളെയും അഭിനന്ദിക്കുന്നുവെന്നും ഡോ. ശംഷീർ വയലിൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
