Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപൊ​ലീ​സ്​...

പൊ​ലീ​സ്​ വാ​ഹ​ന​ത്തി​ൽ ക​യ​റ​ണ​മെ​ന്ന്​ ഷ​മ്മ​യും മ​റി​യ​വും; എ​ങ്കി​ൽ പോ​രൂ എ​ന്ന്​ പൊ​ലീ​സ്​

text_fields
bookmark_border
പൊ​ലീ​സ്​ വാ​ഹ​ന​ത്തി​ൽ ക​യ​റ​ണ​മെ​ന്ന്​ ഷ​മ്മ​യും മ​റി​യ​വും; എ​ങ്കി​ൽ പോ​രൂ എ​ന്ന്​ പൊ​ലീ​സ്​
cancel
camera_alt

ദു​ബൈ പൊ​ലീ​സി​െൻറ ‘അം​ന’​യോ​ടൊ​പ്പം ​ഷ​മ്മ​യും മ​റി​യ​വും 

ദു​ബൈ: ​ദു​ബൈ പൊ​ലീ​സി​െൻറ ആ​ഡം​ബ​ര വാ​ഹ​നം ലോ​ക​പ്ര​ശ​സ്​​ത​മാ​ണ്. ഇ​തി​ൽ ക​യ​റ​ണ​മെ​ന്ന്​ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച സ​ഹോ​ദ​രി​മാ​രു​ടെ ആ​ഗ്ര​ഹം സാ​ധി​ച്ചു​കൊ​ടു​ത്തി​ക്കു​ക​യാ​ണ്​ ദു​ൈ​ബ പൊ​ലീ​സ്. സ​ഹോ​ദ​രി​മാ​രാ​യ ഷ​മ്മ, മ​റി​യം അ​ൽ മ​ർ​സൂ​ഖി എ​ന്നി​വ​രു​ടെ ആ​ഗ്ര​ഹം ന​ട​പ്പാ​ക്കാ​നാ​ണ്​ പൊ​ലീ​സി​െൻറ ക​മ്യൂ​ണി​റ്റി ഹാ​പ്പി​ന​സ്​ വി​ഭാ​ഗം എ​ത്തി​യ​ത്.

ന​ഗ​രം ചു​റ്റി​ക്കാ​ണി​ച്ച​ശേ​ഷ​മാ​ണ്​ ഇ​വ​രെ വീ​ട്ടി​ലെ​ത്തി​ച്ച​ത്. പൊ​ലീ​സി​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ങ്ങ​നെ​യാ​ണെ​ന്ന്​ കു​ട്ടി​ക​ൾ​ക്ക്​ വി​വ​രി​ച്ചു​ന​ൽ​കി. വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത്​ സ​ഹോ​ദ​രി​മാ​രു​ടെ നേ​ട്ട​ങ്ങ​ളെ പൊ​ലീ​സ്​ അ​ഭി​ന​ന്ദി​ച്ചു.

ശൈ​ശ​ഖ്​ ഹം​ദാ​െൻറ പു​ര​സ്​​കാ​ര ജേ​താ​വാ​ണ്​ ഷ​മ്മ. മ​റി​യം എ​മി​റേ​റ്റ്​​സ്​ അ​വാ​ർ​ഡ്​ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. പൊ​ലീ​സ്​ സെ​ക്യൂ​രി​റ്റി അ​വ​യ​ർ​ന​സ്​ മേ​ധാ​വി ഖാ​ലി​സ്​ സ​ഖ്​​ർ അ​ൽ​ഹാ​യ്, മ​നാ​ൽ അ​ൽ ഗൊ​ഹാ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ സം​ഘം വീ​ട്ടി​ലെ​ത്തി​യ​ത്. ദു​ബൈ പൊ​ലീ​സി​െൻറ ചി​ഹ്​​ന​മാ​യ 'അം​ന​യു​ടെ' വേ​ഷ​മ​ണി​ഞ്ഞ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police vehicleMariyamShamma
Next Story