Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൂടല്ലൂര്‍ എം.ടി. കഥകളില്‍; ശക്തി സാഹിത്യ സായാഹ്നം ശ്രദ്ധേയമായി

text_fields
bookmark_border
കൂടല്ലൂര്‍ എം.ടി. കഥകളില്‍; ശക്തി സാഹിത്യ സായാഹ്നം ശ്രദ്ധേയമായി
cancel
camera_alt

‘കൂടല്ലൂര്‍ എം.ടി കഥകളില്‍’ എന്ന വിഷയത്തിൽ എം.ടി. റാണി സംസാരിക്കുന്നു

Listen to this Article

അബൂദബി: എം.ടിയെ ഏറെ സ്വാധീനിച്ച കൂടല്ലൂരിനെയും എം.ടി കഥകളിലെ കൂടല്ലൂരിലെ ഓരോ കഥാപാത്രങ്ങളെയും ചര്‍ച്ചക്ക് വിധേയമാക്കി ശക്തി തിയറ്റേഴ്‌സ് സംഘടിപ്പിച്ച സാഹിത്യ സായാഹ്നം വേറിട്ടൊരനുഭവമായി. എം.ടിയുടെ കുടുംബാംഗമായ എം.ടി. റാണി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. എം.ടിയുടെ കഥകളിലെ സ്ത്രീ സാന്നിധ്യം എന്ന വിഷയത്തില്‍ ബിന്ദു ഷോബി അനുബന്ധ പ്രഭാഷണം നടത്തി.

എം.ടിയുടെ 'വാനപ്രസ്ഥം' എന്ന കഥയുടെ സംക്ഷിപ്ത രൂപം ശക്തി ബാലസംഘം സെക്രട്ടറി അക്ഷര സജീഷ് അവതരിപ്പിച്ചു. ശക്തി പ്രസിഡന്‍റ് ടി.കെ. മനോജ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സഫറുല്ല പാലപ്പെട്ടി, കേരള സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സെക്രട്ടറി പ്രദീപ് കുറ്റിക്കോല്‍, ശക്തി സാഹിത്യ വിഭാഗം സെക്രട്ടറി ബാബുരാജ് കുറ്റിപ്പുറം, അസി. ട്രഷറര്‍ റാണി സ്റ്റാലിന്‍ എന്നിവർ സംസാരിച്ചു. നടന്‍ വി.പി. ഖാലിദിന്‍റെ വേര്‍പാടില്‍ യോഗം അനുശോചിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shakti Theatres Sahithya Sayahnam
Next Story