ഷക്ലാൻ ‘വിൻ എ ഡ്രീം ഹോം’ പ്രമോഷൻ 23 മുതൽ
text_fieldsഷക്ലാൻ ഗ്രൂപ്പിന്റെ പ്രമോഷനൽ കാമ്പയിൻ പ്രഖ്യാപന ചടങ്ങ്
ദുബൈ: ആഡംബര ഫ്ലാറ്റ് ഉൾപ്പെടെ ആകർഷകമായ സമ്മാനങ്ങളുമായി യു.എ.ഇയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഷക്ലാൻ ഗ്രൂപ്. ഡിസംബർ 23 മുതൽ ആരംഭിക്കുന്ന ‘വിൻ എ ഡ്രീം ഹോം’ എന്ന പേരിലുള്ള പ്രമോഷനൽ ക്യാമ്പയ്നിൽ പങ്കെടുക്കുന്നവർക്കാണ് ഏതാണ്ട് 1.5 ദശലക്ഷം ദിർഹം വിലവരുന്ന ആഡംബര ഫ്ലാറ്റ് നേടാൻ അവസരം. കൂടാതെ കാറുകൾ, ഐഫോൺ എന്നിവ ഉൾപ്പെടെ ആകർഷകമായ മറ്റു സമ്മാനങ്ങളും വിതരണം ചെയ്യും.
ഈമാസം 23 മുതൽ അടുത്തവർഷം മാർച്ച് 22 വരെ യു.എ.ഇയിലെ ഷക്ലാൻ ബ്രാഞ്ചുകളിൽനിന്ന് കുറഞ്ഞത് 50 ദിർഹത്തിന് സാധനങ്ങൾ വാങ്ങുന്നവർക്കാണ് ഫ്ലാറ്റ് സ്വന്തമാക്കാൻ അവസരം നൽകുന്നത്. ജാക് ജെ.എസ്. ഫോർ കാർ, ഐ ഫോൺ 17 എന്നിവയാണ് മറ്റു സമ്മാനങ്ങൾ. മാനേജിങ് ഡയറക്ടർ അബൂ ഹാരിസ്, സി.ഇ.ഒ എം.പി സമീർ, എക്സിക്യൂട്ടിവ് ഡയറക്ടർ ഷമീർ സലാം എന്നിവരടങ്ങുന്ന
മാനേജ്മെന്റ് പ്രതിനിധികൾ ചേർന്ന് കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ബോർഡ് അംഗങ്ങളായ നിഹാൽ നാസൽ, ആദിൽ അബു ഹാരിസ് എന്നിവരും ഓപറേഷൻസ് മാനേജർ പി. ഷാജിമോനും ഫിനാൻസ് മാനേജർ വി.പി ഷഫീകും ചടങ്ങിൽ പങ്കെടുത്തു. ഷക്ലാൻ ഗ്രൂപ്പിന്റെ ഏറ്റവും വലിയ പ്രമോഷനൽ കാമ്പയിനാണിത്. 12 ആഴ്ച നീണ്ടുനിൽക്കുന്ന പ്രമോഷനിലൂടെ ആകെ 13 വിജയികളെയാണ് തിരഞ്ഞെടുക്കുക. മാർച്ച് 23ന് നടക്കുന്ന വിപുലമായ പരിപാടിയിൽ ബംപർ ജേതാവിനെ പ്രഖ്യാപിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

