Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷക്ലൻ ഗ്രൂപ് ‘വിൻ എ ഡ്രീം ഹോം’ സമ്മാന ജേതാവിനെ പ്രഖ്യാപിച്ചു

text_fields
bookmark_border
ആഡംബര വീട് സ്വന്തമാക്കിയത് പ്രവാസിയായ നടാഷ പീറ്റർ
ഷക്ലൻ ഗ്രൂപ് ‘വിൻ എ ഡ്രീം ഹോം’ സമ്മാന ജേതാവിനെ പ്രഖ്യാപിച്ചു
cancel
camera_alt

‘വിൻ എ ഡ്രീം ഹോം’ സമ്മാന ജേതാവിന്​ ഷക്​ലൻ ​മാനേജ്​മെന്‍റ്​ പ്രതിനിധികൾ ആഡംബര വീടിന്‍റെ താക്കേൽ കൈമാറുന്നു

ദുബൈ: പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലകളിൽ ഒന്നായ ഷക്ലാൻ സംഘടിപ്പിച്ച ‘വിൻ എ ഡ്രീം ഹോം’ സമ്മാന പദ്ധതിയിലെ വിജയിയെ പ്രഖ്യാപിച്ചു. പ്രവാസിയായ നാടാഷ പീറ്ററാണ് മെഗാ ഗ്രാൻഡ് പ്രൈസായ ആഡംബര വീട് സ്വന്തമാക്കിയത്. ദുബൈയിൽ നടന്ന ചടങ്ങിൽ ഭാഗ്യ ശാലിക്ക് ഷക്ലൻ മാനേജ്മെന്‍റ് വീഡിന്‍റെ താക്കോൽ കൈമാറി. പൂർണമായും ഫർണിഷ് ചെയ്തതാണ് വീട്.

മറ്റൊരു ഗ്രാൻഡ് പ്രൈസ് ജേതാവായ സൂരജ് സിങ്ങിന് ബ്രാൻഡ് ന്യൂ ജാക്.ജെ.എസ് 4 കാർ സമ്മാനിച്ചു. വാരാന്ത്യനറുക്കെടുപ്പിലൂടെ ഐ ഫോൺ 17 ലഭിച്ച ഉപഭോക്താക്കളും ചടങ്ങിൽ ഫോണുകൾ ഏറ്റുവാങ്ങി. ഷക്ലൻ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് മാനേജിങ് ഡയറക്ടർ അബൂഹാരിസ്, സി.ഇ.ഒ എം.പി സമീർ, എക്സിക്യൂട്ടീവ് ഡയറക്ടർ ഷമീൽ സലാം തുടങ്ങിയവർ പങ്കെടുത്തു. ബോർഡ് അംഗങ്ങളായ നിഹാൽ നാസർ, ആദിൽ അബൂഹാരിസ്, ജനറൽ മാനേജർ കെ.കെ അബ്ദുൽ റഷീദ്, ഓപറേഷൻസ് മാനേജർ പി. ഷാജിമോൻ, ഫിനാൻസ് മാനേജർ വി.പി ഷഫീഖ് എന്നിവരും സന്നിഹിതരായിരുന്നു.2025 ഡിസംബർ 23 മുതൽ 2026 മാർച്ച് 22 വരെയാണ് ഷക്ലൻ ഗ്രൂപ്പിന്‍റെ ഔട്ട്ലറ്റുകളിൽ ‘വിൻ എഡ്രീം ഹോം ക്യാമ്പയിൻ അരങ്ങേറിയത്. ഔട്ലറ്റുകൽ നിന്ന് കുറഞ്ഞത് 50 ദിർഷം മുടക്കുന്ന ഓരോ ഉപഭോക്താവിനും മെഗാ നറുക്കെടുപ്പിൽ പങ്കാളിയാകാൻ അവസരം ലഭിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shaklan Group announces ‘Win a Dream Home’ prize winner
Next Story