Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമെ​ഴു​ക്​...

മെ​ഴു​ക്​ പ്ര​തി​മ​യി​ൽ ശൈഖ്​ മുഹമ്മദും

text_fields
bookmark_border
മെ​ഴു​ക്​ പ്ര​തി​മ​യി​ൽ ശൈഖ്​ മുഹമ്മദും
cancel

തി​രു​വ​ന​ന്ത​പു​രം: കേരളത്തെ സ്​നേഹിക്കുകയും കഷ്​ടതയുടെ സമയത്ത്​ ആശ്വാമരുളാൻ ജനതയോട്​ ആഹ്വാനം ചെയ്യുകയും ചെയ്​ത യു.​എ.​ഇയു​ടെ ജനനായകനോട്​ ആദരവു പ്രകടിപ്പിച്ച്​ കേരള തലസ്​ഥാനത്ത്​ മെ​ഴു​ക്​ പ്ര​തി​മ ത​യ്യാറാക്കി.

പു​ണെ സു​നി​ല്‍ മെ​ഴു​ക്​ മ്യൂ​സി​യ​മാ​ണ്​ യു.​എ.​ഇ പ്ര​ധാ​ന​മ​ന്ത്രി​യും വൈ​സ്​ പ്ര​സി​ഡ​ൻ​റും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​​ മു​ഹ​മ്മ​ദ് ബി​ന്‍ റാ​ശി​ദ് ആ​ല്‍ മ​ക്​​തൂ​മി​െ​ൻ​റ മെ​ഴു​ക് പ്ര​തി​മ ത​ല​സ്ഥാ​ന​ത്ത്​ ഒ​രു​ക്കി​യ​ത്. സു​നി​ല്‍ ക​ണ്ട​ല്ലൂ​രാ​ണ്​ ശി​ൽ​പി. പ്ര​തി​മ​യു​ടെ അ​നാ​ച്ഛാ​ദ​നം തി​രു​വ​ന​ന്ത​പു​രം പ്ര​സ്‌​ക്ല​ബ്ബില്‍ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ നി​ര്‍വ​ഹി​ച്ചു.
ഒ​രു മാ​സം കൊ​ണ്ടാ​ണ് ശി​ല്‍പം നി​ര്‍മി​ച്ച​ത്. ശം​ഖും​മു​ഖം ആ​ര്‍ട്ട് മ്യൂ​സി​യ​ത്തി​ല്‍ ശി​ല്‍പം പ്ര​ദ​ര്‍ശി​പ്പി​ക്കും.

സു​നി​ൽ ക​ണ്ട​ല്ലൂ​ർ നി​ർ​മി​ച്ച കെ. ​ക​രു​ണാ​ക​ര​ന്‍, വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍, ര​ജ​നീ​കാ​ന്ത് എ​ന്നി​വ​രു​ടേ​ത് ഉ​ള്‍പ്പെ​ടെ 11 ശി​ല്‍പ​ങ്ങ​ള്‍ ശം​ഖും​മു​ഖ​ത്തെ പ്ര​ദ​ര്‍ശ​ന​ത്തി​നു​ണ്ടാ​കും.
31 വ​രെ പ്ര​ദ​ര്‍ശ​നം തു​ട​രും. ഇ​തി​ല്‍നി​ന്ന്​ ല​ഭി​ക്കു​ന്ന വ​രു​മാ​നം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് കൈ​മാ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsShake Statue Kerala
News Summary - Shake Statue Kerala, gulf news
Next Story