42 വർഷങ്ങളും 23 സംഘടന അംഗത്വവും സമർപ്പിച്ച് ഷാജിഖാൻ മടങ്ങി
text_fieldsഅൽെഎൻ: നാല് പതിറ്റാണ്ടിലേറെയായുള്ള പ്രവാസത്തിലൂടെ യു.എ.ഇയുടെ സംഘടനാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഷാജിഖാൻ നാട്ടിലേക്ക് മടങ്ങി. 42 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് പോകുേമ്പാൾ 23ഒാളം സംഘടനകളിൽ അംഗമായിരുന്നു അദ്ദേഹം. സംഘടനാ പ്രവർത്തനം തന്നെയാണ് ഷാജിഖാനെ പ്രവാസലോകത്ത് എത്തിച്ചതും. കാമ്പസിലും നാട്ടിലും സജീവമായ രാഷ്ട്രീയ ഇടപെടലുകൾ നടത്തിയ 20കാരനായ കെ.എസ്.യു നേതാവിെൻറ പേരിൽ തിരുവനന്തപുരം പൊലീസ് സ്റ്റേഷനിൽ കേസുകൾ കുമിഞ്ഞുകൂടിയപ്പോൾ പിതാവ് അബൂദബിയിലേക്ക് വിമാനം കയറ്റുകയായിരുന്നു. 1976ലായിരുന്നു ഇത്.
അബൂദബിയിലെത്തി ജോലി അന്വേഷിക്കുന്നതിന് മുമ്പ് തെൻറ പ്രസ്ഥാനത്തിെൻറ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുള്ള ശ്രമമാണ് ഷാജിഖാൻ നടത്തിയത്. ഒാവർസീസ് കോൺഗ്രസ് ഉൾപ്പെടെ നിരവധി സംഘടനകളുടെ രൂപവത്കരണത്തിൽ അേദ്ദഹം പങ്കുവഹിച്ചു. അൽെഎൻ ഇന്ത്യൻ സോഷ്യൽ സെൻറർ സെക്രട്ടറി, സ്പോർട്സ് സെക്രട്ടറി ചുമതലകൾ വഹിച്ചു. 1981ൽ വീക്ഷണം ഫോറം സ്ഥാപക െസക്രട്ടറിയായി. ഒാവർസീസ് കോൺഗ്രസ് സെക്രട്ടറി, വീക്ഷണം ഫോറം പ്രസിഡൻറ്, ഇൻകാസ് സെൻട്രൽ കമ്മിറ്റി അംഗം, എം.ഇ.എസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ജീവകാരുണ്യ മേഖലയിൽ നിറഞ്ഞുനിന്നിരുന്ന ഷാജിഖാൻ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുന്നതിലും പ്രവാസികളൂടെ പ്രശ്നങ്ങൾ പരിഹരിച്ച് നൽകുന്നതിലും സജീവമായ ഇടപെടലുകൾ നടത്തിയിരുന്നു. ഉമ്മൻചാണ്ടി ആഭ്യന്തരമന്ത്രിയായി പൊലീസ് സ്റ്റേഷനിലെ കേസുകൾ പിൻവലിച്ച ശേഷമാണ് ആദ്യമായി നാട്ടിലേക്ക് പോയതെന്ന് ഷാജിഖാൻ ഒാർക്കുന്നു.
1976 മുതൽ 1981 വരെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു. ശേഷം നാല് വർഷം സ്വന്തം മെയിൻറനൻസ് കമ്പനി നടത്തി. 1985ൽ അൽ തായർ മോേട്ടാഴ്സിൽ ജീവനക്കാരനായി. 1992 മുതൽ സിറ്റി ഫാർമസിയിൽ ജോലി ചെയ്തു. 2001 മുതൽ കൺസ്യൂമർ കോഒാപറേറ്റീവ് യൂനിയനിൽ മാർക്കറ്റിങ് അനലിസ്റ്റായി നിയമിതനായ ഷാജിഖാൻ ഇവിടെനിന്ന് വിരമിച്ചാണ് നാട്ടിേലക്ക് മടങ്ങിയത്. നാട്ടിലും രാഷ്ട്രീയരംഗത്തും ജീവകാരുണ്യ മേഖലകളിലും സജീവമാകാനാണ് ഷാജിഖാെൻറ തീരുമാനം. ഭാര്യ നൂർജഹാൻ തിരുവനന്തപുരം ഗവ. ഹൈസ്കൂൾ പ്രധാനാധ്യാപികയാണ്: മക്കൾ: ഷിജു (അബൂദബി), ശിഫ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
