ശൈഖ ഹൂർ ആൽ ഖാസിമി ലാഹോർ ബിനാലെ ക്യുറേറ്റർ
text_fieldsഷാർജ: രണ്ടാമത് ലഹോർ ബിനാലെയുടെ ക്യുറേറ്ററായി ശൈഖ ഹൂർ ബിൻത് മുഹമ്മദ് ആൽ ഖാസിമിയ െ തെരഞ്ഞെടുത്തു. ഷാർജ ആർട്ട് ഫൗണ്ടേഷൻ സ്ഥാപകയും അന്താരാഷ്ട്ര ബിനാലെ അസോസിയേഷൻ പ്രസിഡൻറുമാണ് ശൈഖ ഹൂർ. ഈ രംഗത്തെ അവരുടെ പരിചയ സമ്പന്നതയും വിപുലമായ വൈദഗ്ധ്യവും 2020 നടക്കുന്ന ബിനാലെക്ക് മുതൽ കൂട്ടാകുമെന്ന് ലാഹോർ ബിനാലെ ഫൗണ്ടേഷൻ ബോർഡ് ചെയർമാൻ ഉസ്മാൻ ഖാലിദ് വഹീദ് പറഞ്ഞു. ലോകം ഉറ്റുനോക്കിയ ഷാർജ ബിനാലെയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ശൈഖയുടെ അനുഭവജ്ഞാനം പ്രയോജനപ്പെടുത്തി ലഹോർ ബിനാലെയുടെ രണ്ടാം അധ്യയത്തെ അന്താരാഷ്ട്ര തലത്തിൽ ഉയർത്തി കാട്ടുമെന്ന് അദ്ദേഹം പറഞ്ഞു.
ലണ്ടനിലെ റോയൽ കോളജ് ഓഫ് ആർട്ട്സിൽ നിന്ന് സമകാലീന കലയെക്കുറിച്ചുള്ള പഠനത്തിൽ എം.എ. ബിരുദവും ലണ്ടനിലെ റോയൽ അക്കാദമി ഓഫ് ആർട്ട്സിൽ നിന്ന് 2005 ൽ പെയിൻ്റിംഗിൽ ഡിപ്ലോമയും ലണ്ടനിലെ സ്ളേഡ് സ്കൂൾ ഓഫ് ഫൈൻ ആർട്ട്സിൽ നിന്ന് ബി.എഫ്.എയും നേടിയതിന് ശേഷമാണ് ശൈഖ ഹൂർ ഷാർജ ആർട്ട് ഫൗണ്ടേഷന് തുടക്കം കു
റിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
