ശൈഖ ഫാത്തിമ അഞ്ചു കോടി ദിർഹം സഹായം നൽകും
text_fieldsദുബൈ: ഭൂകമ്പം ദുരിതം വിതച്ച തുർക്കിയക്കും സിറിയക്കും അഞ്ചു കോടി ദിർഹം സഹായം പ്രഖ്യാപിച്ച് യു.എ.ഇ രാഷ്ട്ര മാതാവ് ശൈഖ ഫാത്തിമ ബിൻത് മുബാറഖ്. എമിറേറ്റ്സ് റെഡ് ക്രസന്റ് പ്രഖ്യാപിച്ച ‘ബ്രിഡ്ജസ് ഓഫ് ഗുഡ്’ കാമ്പയിനിലേക്കാണ് ശൈഖ ഫാത്തിമയുടെ സഹായം.
ദുരിതത്തിൽ കഴിയുന്നവർക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിൻ തുടങ്ങിയത്. നേരത്തെ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ 100 ദശലക്ഷം ഡോളർ സഹായം പ്രഖ്യാപിച്ചിരുന്നു.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സിറിയക്ക് 50 ദശലക്ഷം ദിർഹമിന്റെ സഹായവും പ്രഖ്യാപിച്ചിരുന്നു.

