യുനെസ്കോയുമായി ഷാര്ജക്കുള്ളത് സഹകരണത്തിെൻറ ദീര്‍ഘകാല ചരിത്രം –ശൈഖ ബുദൂര്‍
text_fieldsഷാര്‍ജ: ഷാര്‍ജയും യുനെസ്കോയും പങ്കിട്ട സൗഹൃദത്തിൻറയും സഹകരണത്തിൻറയും ചരിത്രസം ബന്ധമായ ബന്ധങ്ങളെക്കുറിച്ച് യു.എന്‍ അധികൃതരുമായി അന്താരാഷ്ട്ര പ്രസിദ്ധീകരണ വിഭാഗം വൈസ് പ്രസിഡൻറും ശുരൂഖ് അധ്യക്ഷയുമായ ശൈഖ ബുദൂര്‍ ബിന്ത് മുഹമ്മദ് ആല് ഖാസിമി ചര്‍ച്ച നടത്തി. ഷാര്‍ജയുടെ ദീര്‍ഘകാല സാംസ്കാരിക നേട്ടങ്ങളുടെ ഒരു ആഗോള അംഗീകാരമാണ് യുനെസ്കോ പുരസ്കാരം. വിജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ള മാനുഷിക വികസനം സംബന്ധിച്ച സമീപനങ്ങളും എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുവാനുള്ള ശക്തമായ സംവിധാനവും ഇതിന് കരുത്തു പകര്‍ന്നു. പുസ്തകങ്ങളും വിദ്യാഭ്യാസവും എളുപ്പത്തില്‍ ലഭ്യമാക്കലാണ് ഞങ്ങളുടെ ലക്ഷ്യം.
അങ്ങനെ ചെയ്യുന്നതിലൂടെ, സംസ്കാര സംവേദനാത്മകവും ഐക്യവും ഉയര്‍ത്താനും, നമ്മുടെ രാഷ്ര്ടത്തിെൻറ ദര്‍ശനം മുന്നോട്ടുവെയ്ക്കാന്‍ പ്രാപ്തമായ ഭാവി തലമുറ ഉണ്ടാക്കാനും കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. പാരീസിലെ യു.എന്‍ ഏജന്‍സി ആസ്ഥാനത്ത് യുനെസ്കോ ഡയറക്ടര്‍ ജനറലായ ഡോ ഓട്രേ അസൗലിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ശൈഖ ബുദൂര്‍ പ്രസ്താവിച്ചു. യു.എ.ഇയിലും അതിനപ്പുറത്തും വായനയുടെ ലോകം വികസിപ്പിക്കുവാന്‍ ഷാര്‍ജ നടത്തുന്ന ശ്രമങ്ങളെ അസൗലി എടുത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
