ശൈഖ് റാശിദ്-ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റുകളിലായി രണ്ട് പാലങ്ങൾ കൂടി തുറന്നു
text_fieldsദുബൈ: ശൈഖ് റാശിദ്-ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ് ഇൻറർസെക്ഷനുകളുടെ നവീകരണത്തിെൻറ ഭാഗമായി റോഡ് ഗതാഗത അതോറിറ്റി രണ്ട് പ്രധാന പാലങ്ങൾ കൂടി തുറന്നു കൊടുത്തു. ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ രണ്ടു വരികളിലായി നിലകൊള്ളുന്നതാണ് ഒരു പാലം. സബീൽ സ്ട്രീറ്റിൽ നിന്ന് ശൈഖ് റാശിദ് സ്ട്രീറ്റിലേക്ക് നീളുന്ന ഒറ്റവരി പാലമാണ് രണ്ടാമത്തേത്. കറാമ, വേൾഡ് ട്രേഡ് സെൻറർ ജംങ്ഷനുകളിലേക്കുള്ള വാഹന നീക്കം സുഗമമാക്കാൻ പുതിയ പാലങ്ങൾ സഹായകമാവും. ഇരുവശത്തേക്കുമുള്ള തുരങ്കങ്ങൾ ഗർഹൂദിലും മിനാ റാശിദിലുമായി ഇൗ വർഷത്തിെൻറ മധ്യത്തോടെ തുറന്നു കൊടുക്കുമെന്നാണ് കണക്കുകൂട്ടൽ.
ഷന്ദഗാ റോഡ് നവീകരണത്തിെൻറ പ്രധാന ഭാഗങ്ങളിലൊന്നാണ് ശൈഖ് റാശിദ്, ശൈഖ് ഖലീഫ റോഡുകളിലെ ഇൻറർസെക്ഷനെന്നും രാജ്യത്ത് വർധിക്കുന്ന ഗതാഗത ആവശ്യങ്ങൾ ഉൾക്കൊള്ളും വിധം റോഡുകൾ, പാലങ്ങൾ, അടിപ്പാതകൾ എന്നിവ വിപുലീകരിക്കാനുള്ള ആർ.ടി.എയുടെ വലിയ പദ്ധതിയുടെ ഭാഗമാണിതെന്നും ആർ.ടി.എ മേധാവി മതാർ അൽ തായർ പറഞ്ഞു. റോഡുകളും ജലപാതകളും സുരക്ഷിതവും ജനസംഖ്യാ വളർച്ചക്ക് ആനുപാദികമായ സൗകര്യമുള്ളതുമാക്കി മാറ്റുക എന്നത് അതോറിറ്റിയുടെ ലക്ഷ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
