Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ന്താ​രാ​ഷ്​​ട്ര...

അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തി​ന് ശൈ​ഖ് മു​ഹ​മ്മ​ദി​െൻറ സ​ന്ദേ​ശം: ​െഎക്യ​പ്പെ​ടു​മ്പോ​ഴാ​ണ് നാം ​ശ​ക്ത​രാ​വു​ന്ന​ത്

text_fields
bookmark_border
അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തി​ന് ശൈ​ഖ് മു​ഹ​മ്മ​ദി​െൻറ സ​ന്ദേ​ശം: ​െഎക്യ​പ്പെ​ടു​മ്പോ​ഴാ​ണ് നാം ​ശ​ക്ത​രാ​വു​ന്ന​ത്
cancel
camera_alt????????????????? ??.??.?? ??????????????????????????? ???????? ??????????????? ?????????????????? ????? ???????????

ദു​ബൈ: ന​മ്മ​ൾ ഐ​ക്യ​പ്പെ​ടു​മ്പോ​ഴാ​ണ് നാം ​ശ​ക്ത​രാ​വു​ന്ന​തെ​ന്നും ലോ​ക​ത്തെ ഗ്ര​സി​ച്ച ഈ ​മ​ഹാ​മാ​രി​ക്കെ​തി​രാ​യു​ള്ള പോ​രാ​ട്ട​ത്തി​ന് ആ​ഗോ​ള​ത​ല​ത്തി​ൽ വ്യ​ത്യ​സ്ത ത​ര​ത്തി​ലു​ള്ള നൂ​ത​ന​വും വേ​ഗ​ത്തി​ലു​ള്ള​തു​മാ​യ അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്നും യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് ആ​ൽ മ​ക്തൂം അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തോ​ട് പ​റ​ഞ്ഞു. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ യു.​എ.​ഇ ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ളു​മാ​യി വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി ന​ട​ത്തി​യ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് ആ​ൽ മ​ക്തൂം ലോ​ക​ത്തി​ന് ഇൗ ​സ​ന്ദേ​ശം കൈ​മാ​റി​യ​ത്. കൊ​റോ​ണ വൈ​റ​സ്​ വ്യാ​പ​ന​ത്തി​നെ​തി​രെ ആ​ഗോ​ള​ത​ല​ത്തി​ൽ രാ​ജ്യ​ങ്ങ​ൾ കൈ​ക്കൊ​ള്ളു​ന്ന പ്ര​തി​രോ​ധ, മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ന​യ​ത​ന്ത്ര ദൗ​ത്യ​ങ്ങ​ളും സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച കോ​ൺ​ഫ​റ​ൻ​സി​ൽ അ​വ​ലോ​ക​നം ചെ​യ്തു.


ആ​തി​ഥേ​യ രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും രാ​ജ്യ​ത്തി​ന് പു​റ​ത്ത് താ​മ​സി​ക്കു​ന്ന​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യി ആ​ശ​യ​വി​നി​മ​യ ചാ​ന​ലു​ക​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​നു​മാ​യി രാ​ജ്യ​ത്തെ എം​ബ​സി​ക​ളും കോ​ൺ​സു​ലേ​റ്റു​ക​ളും സ്വീ​ക​രി​ക്കു​ന്ന മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ യോ​ഗ​ത്തി​ൽ ശൈ​ഖ് മു​ഹ​മ്മ​ദ് വി​ശ​ക​ല​നം ചെ​യ്തു. ഞ​ങ്ങ​ളു​ടെ വി​ദേ​ശ​കാ​ര്യ, അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണ മ​ന്ത്രാ​ല​യ​ത്തി​​െൻറ​യും വി​ദേ​ശ​ത്തു​ള്ള ഞ​ങ്ങ​ളു​ടെ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ശ്ര​മ​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ന്നു. മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത് ആ​രോ​ഗ്യ​വും സാ​മ്പ​ത്തി​ക​വു​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ല​ഘൂ​ക​രി​ക്കാ​നു​ള്ള പൊ​തു​വാ​യ ഏ​തൊ​രു ആ​ഗോ​ള ശ്ര​മ​ങ്ങ​ളെ​യും ഞ​ങ്ങ​ൾ പി​ന്തു​ണ​ക്കു​ന്നു എ​ന്ന​താ​ണ് ഞ​ങ്ങ​ളു​ടെ അം​ബാ​സ​ഡ​ർ​മാ​ർ മു​ഖേ​ന​യു​ള്ള യു.​എ.​ഇ ന​ൽ​കു​ന്ന സ​ന്ദേ​ശം.
വം​ശം, നി​റം, മ​തം, രാ​ഷ്​​ട്രീ​യ നി​ല​പാ​ട് എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ക്കാ​തെ ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​ളു​ക​ളെ സ​ഹാ​യി​ക്കാ​നു​ള്ള യു.​എ.​ഇ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ രാ​ജ്യ​ത്തി​​െൻറ മാ​ന​വി​ക​ത​യാ​ണ് ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തെ​ന്നും ആ​ഗോ​ള സ​മൂ​ഹ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ൽ​കു​ന്ന​തി​ൽ യു.​എ.​ഇ​യു​ടെ ന​യ​ത​ന്ത്ര ദൗ​ത്യ​ങ്ങ​ളു​ടെ പ​ങ്ക് വി​ജ​യ​ക​ര​മാ​ണെ​ന്നും വി​ല​യി​രു​ത്തി​യ അ​ദ്ദേ​ഹം. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ​യും അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണ​ത്തി​​െൻറ​യും പ്ര​വ​ർ​ത്ത​ന ശ്ര​മ​ങ്ങ​ളെ​യും പ്ര​ശം​സി​ച്ചു.


യു.​എ.​ഇ വി​ദേ​ശ​കാ​ര്യ, അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണ മ​ന്ത്രി ശൈ​ഖ് അ​ബ്​​ദു​ല്ല ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​നും ഞ​ങ്ങ​ളു​ടെ അം​ബാ​സ​ഡ​ർ​മാ​രും സ്വീ​ക​രി​ച്ച സ​ജീ​വ​വും പെ​ട്ടെ​ന്നു​ള്ള​തു​മാ​യ ന​ട​പ​ടി​ക​ൾ ഏ​ത് സാ​ഹ​ച​ര്യ​ത്തി​നും പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത പ്ര​ക​ട​മാ​ക്കു​ന്ന​താ​ണ്. യു.​എ.​ഇ പ്രാ​ദേ​ശി​ക​മാ​യും വി​ദേ​ശ​ത്തും ഒ​രു ടീ​മാ​യാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഞ​ങ്ങ​ളു​ടെ ഭൂ​രി​പ​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൗ​ര​ന്മാ​ർ​ക്കും എ​ളു​പ്പ​ത്തി​ലും കാ​ര്യ​ക്ഷ​മ​ത​യോ​ടെ​യും കൂ​ടി യു.​എ.​ഇ​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. അ​വി​ചാ​രി​ത​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ വി​ദേ​ശ​ത്ത് തു​ട​രു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ പി​ന്തു​ണ ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും ശൈ​ഖ് മു​ഹ​മ്മ​ദ് ചൂ​ണ്ടി​ക്കാ​ട്ടി.വി​ദേ​ശ​കാ​ര്യ, അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണ മ​ന്ത്രി ശൈ​ഖ് അ​ബ്​​ദു​ല്ല ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​നും അ​മേ​രി​ക്ക, കൊ​റി​യ, ചൈ​ന, ആ​സ്‌​ട്രേ​ലി​യ, ജ​ർ​മ​നി, യു.​കെ, ഇ​റ്റ​ലി, സ്പെ​യി​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ യു.​എ.​ഇ അം​ബാ​സ​ഡ​ർ​മാ​ർ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsShaikh Muhammed
News Summary - shaikh muhammed-uae-gulf news
Next Story