Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
റിറയെ ദുബൈ ഭൂവകുപ്പിന്​ കീഴിലാക്കി
cancel
camera_alt?????? ???????????? ???? ?????????

ദു​ബൈ: റി​യ​ൽ എ​സ്​​റ്റേ​റ്റ്​ റെ​ഗു​ലേ​റ്റ​റി ഏ​ജ​ൻ​സി​യെ (റി​റ) ദു​ബൈ ഭൂ​വ​കു​പ്പി​ന്​ കീ​ഴി​ലാ​ക്കി പ്ര​ വ​ർ​ത്ത​ന​ങ്ങ​ളും ദൗ​ത്യ​ങ്ങ​ളും പു​നഃ​ക്ര​മീ​ക​രി​ച്ച്​ യു.​എ.​ഇ വൈ​സ് ​പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി ​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ഉ​ത്ത​ര​വി​റ​ക്കി. ദു​ബ ൈ​യു​ടെ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​ക്ക്​ ഉ​ത​കും​വി​ധം ക്ര​മീ​ക​രി​ച്ച റി​റ, റി​യ​ൽ എ​സ്​​റ്റേ​റ്റ്​ പ​ദ്ധ​തി​ക​ളി​ൽ സം​രം​ഭ​ക​രു​ടെ​യും നി​ക്ഷേ​പ​ക​രു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്നു എ​ന്ന്​ ഉ​റ​പ്പാ​ക്കാ​നും നി​ല​കൊ​ള്ളും. റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​യി​ലെ സാ​ധ്യ​ത​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും പ്ര​ഫ​ഷ​ന​ൽ-​നൈ​തി​ക നി​ല​വാ​ര​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നും റി​റ പ്ര​വ​ർ​ത്തി​ക്കും. അ​തേ​സ​മ​യം, റി​റ ചെ​യ്​​തു​വ​ന്ന റി​യ​ൽ എ​സ്​​റ്റേ​റ്റ്​ വാ​ട​ക ക​രാ​ർ, കെ​ട്ടി​ട ഉ​ട​മ​യും താ​മ​സ​ക്കാ​രും ത​മ്മി​ലെ ഇ​ട​പാ​ട്​ രേ​ഖ​ക​ൾ തു​ട​ങ്ങി​യ ക​രാ​റു​ക​ളെ​ല്ലാം ഇ​നി ദു​ബൈ ഭൂ​വ​കു​പ്പി​​െൻറ ചു​മ​ത​ല​യാ​ണ്.


റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​യി​ലെ എ​സ്​​ക്രോ (ര​ണ്ടു ക​ക്ഷി​ക​ള്‍ക്കി​ട​യി​ലെ ധ​ന​പ​ര​മാ​യ ഇ​ട​പാ​ടി​നാ​യി മൂ​ന്നാ​മ​തൊ​രാ​ള്‍ കൈ​വ​ശം വെ​ക്കു​ന്ന ആ​ധാ​രം) അ​ക്കൗ​ണ്ടു​ക​ൾ​ക്ക്​ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​തും റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ഡ​വ​ല​പ്​​മ​െൻറ്, മ​ാ​നേ​ജ്​​മ​െൻറ്, ​ബ്രോ​ക്ക​റേ​ജ്​ എ​ന്നി​വ​യു​ടെ തീ​ർ​പ്പ്​ ന​ൽ​കു​ന്ന​തും റി​റ​യാ​വും.
മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന റി​യ​ൽ എ​സ്​​റ്റേ​റ്റ്​ സം​ബ​ന്ധി​യാ​യ പ​ര​സ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക, പൊ​തു​ജ​ന​ങ്ങ​ളെ അ​വ​കാ​ശ​ങ്ങ​ളും ചു​മ​ത​ല​ക​ളും സം​ബ​ന്ധി​ച്ച്​ ബോ​ധ​വ​ത്​​ക​രി​ക്കു​ക, കാ​ലാ​നു​സൃ​ത​മാ​യ ന​യ​ങ്ങ​ൾ രൂ​പ​വ​ത്​​ക​രി​ക്കു​ക തു​ട​ങ്ങി​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും അ​തോ​റി​റ്റി​ക്കാ​യി​രി​ക്കും. ദു​ബൈ എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നാ​ണ്​ റി​റ​യു​ടെ സി.​ഇ.​ഒ​യെ നി​യോ​ഗി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsshaikh muhammed rashid
News Summary - shaikh muhammed rashid-uae-gulf news
Next Story