ശൈഖ് മുഹമ്മദിെൻറ അനുമതി: ദുബൈ-അൽെഎൻ റോഡ് രണ്ടു ബില്യൺ മുടക്കി നവീകരിക്കുന്നു
text_fieldsദുബൈ: ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ റോഡ്, എമിറ േറ്റ്സ് റോഡ് തുടങ്ങിയ ഹൈവേകളുമായി ബന്ധപ്പെടുത്തി ദുബൈ അൽ െഎൻ റോഡിൽ രണ്ടു ബില്യ ൻ ദിർഹം ചെലവിട്ട് നവീകരണ പ്രവർത്തനങ്ങൾ നടത്താൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും അനുമതി നൽകി. 17 കിലോ മീറ്റർ ദൂരത്ത് മൂന്നു വരി പാതകൾ ആറുവരിയാക്കി വർധിപ്പിക്കുക, ആറ് ഇൻറർചേഞ്ചുകൾ വിപുലീകരിക്കുക, പുതിയ പാലങ്ങളും സർവീസ് റോഡുകളും നിർമിക്കുക തുടങ്ങിയവ ഉൾക്കൊള്ളുന്ന പണി പൂർത്തിയാവുന്നതോടെ മണിക്കൂറിൽ ആറായിരം മുതൽ പന്തീരായിരം വരെ വാഹനങ്ങളെ ഉൾക്കൊള്ളാനാവും. എമിറേറ്റ്സ് റോഡ് ഇൻറർചേഞ്ചിൽ നിന്ന് ഉൗദ് മേത്തയിലെത്താനുള്ള സമയം 16 മിനിറ്റിൽ നിന്ന് നേർപകുതിയായി എട്ടു മിനിറ്റായി ചുരുങ്ങും.
യു.എ.ഇയുടെ കുതിപ്പിനനുസൃതമായി പശ്ചാത്തല സൗകര്യങ്ങൾ വർധിപ്പിക്കുവാനും ജനങ്ങളുടെ സന്തോഷം വർധിപ്പിക്കുവാനുമായി ശൈഖ് മുഹമ്മദ് വിഭാവനം ചെയ്യുന്ന വികസന മുന്നേറ്റത്തിെൻറ ഭാഗമായാണ് പദ്ധതിയെന്ന് റോഡ് ഗതാഗത അേതാറിറ്റി ഡയറക്ടർ ജനറലും ചെയർമാനുമായ മതാർ അൽ തായർ പറഞ്ഞു. മെയ്ദാൻ, സിലികൺ ഒായാസിസ്, ദുബൈലാൻറ്, ലിവാൻ, ഡിസൈൻ ഡിസ്ട്രിക്ട് തുടങ്ങിയ പ്രദേശങ്ങളുടെ ഇരു ഭാഗത്തും വിവിധ വികസന പ്രവർത്തനത്തിനു കൂടി റോഡ് വിപുലീകരണം വഴിയൊരുക്കും.
രണ്ട് ഘട്ടമായാണ് പദ്ധതി പൂർത്തിയാക്കുക. ആദ്യ പടിയായി എമിറേറ്റ്സ് റോഡ് മുതൽ മുഹമ്മദ് ബിൻ സായിദ് റോഡ് ഇൻറർചേഞ്ച് വരെയാണ് വികസനം നടക്കുക.ഇതിന് 1.3 ബില്യൻ ചെലവിടും. രണ്ടാം ഘട്ടത്തിൽ മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് ബു കദ്റ, റാസൽഖോർ ഇൻറർചേഞ്ചുകളിലേക്ക് വികസനം വ്യാപിപ്പിക്കും. ഇവിടെ നിന്ന് അൽെഎൻ നഗരപ്രാന്തങ്ങളിലേക്കുള്ള റോഡിെൻറ വികസനവും ഭാവിയിൽ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
