ശൈഖ് മുഹമ്മദ് ബിന്‍ സായിദ് സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി
text_fieldsറിയാദ്: സൗദിയില്‍ ഒൗദ്യോഗിക സന്ദര്‍ശനത്തിനെത്തിയ അബൂദബി കിരീടാവകാശിയും യു.എ.ഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. റിയാദിലെ അല്‍യമാമ കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയിൽ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും രാജകുടുംബത്തിലെയും ഭരണ തലത്തിലെയും ഉന്നതരും പങ്കെടുത്തു.
ഉഭയകക്ഷി പ്രധാന്യമുള്ള വിഷയങ്ങള്‍ക്ക് പുറമെ മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും രാഷ്ട്രീയ, സുരക്ഷ സാഹചര്യം ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഫലസ്തീന്‍ പ്രശ്നം, ജറൂസലം ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡൻറിെൻറ നിലപാട്, സമാധാന ശ്രമങ്ങളുടെയും നീതിപരമായ പ്രശ്നപരിഹാരത്തിന്‍െറയും സാധ്യത എന്നിവ ചര്‍ച്ചയില്‍ മുഖ്യ വിഷയമായി. യമനില്‍ ഹൂതികള്‍ നടത്തുന്ന അതിക്രമത്തിനു വിഘടന പ്രവര്‍ത്തനങ്ങള്‍ക്കും അറുതി വരുത്തി മേഖലയില്‍ സമാധാനം ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ഇരു നേതാക്കളും അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
