Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമേ​ഖ​ല​യി​ലെ...

മേ​ഖ​ല​യി​ലെ സാ​ഹ​ച​ര്യം: ശൈ​ഖ്​ മു​ഹ​മ്മ​ദ്​ വി​വി​ധ രാ​ഷ്ട്ര​നേ​താ​ക്ക​ളു​മാ​യി സം​സാ​രി​ച്ചു

text_fields
bookmark_border
sheikh muhammed bin zayid
cancel
camera_alt

ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്

അ​ബൂ​ദ​ബി: മേ​ഖ​ല​യി​ലെ സ​വി​ശേ​ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‍യാ​ൻ വി​വി​ധ രാ​ഷ്​​ട്ര നേ​താ​ക്ക​ളു​മാ​യി സം​സാ​രി​ച്ചു. ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, ജോ​ർ​ദ​ൻ രാ​ജാ​വ്​ അ​ബ്​​ദു​ല്ല ര​ണ്ടാ​മ​ൻ, ബ​ഹ്​​റൈ​ൻ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​രു​മാ​യാ​ണ്​ സം​സാ​രി​ച്ച​ത്.

ഫോ​ണി​ൽ വി​ളി​ച്ച് നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ൾ ച​ർ​ച്ച ചെ​യ്ത നേ​താ​ക്ക​ൾ, പ​ര​സ്പ​ര സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച വി​വി​ധ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. അ​തോ​ടൊ​പ്പം, ആ​റു​മാ​സ​മാ​യി തു​ട​രു​ന്ന ഗ​സ്സ​യി​ലെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്കാ​നും വെ​ടി​നി​ർ​ത്ത​ൽ സാ​ധ്യ​മാ​ക്കാ​നും ​നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

മേ​ഖ​ല​യി​ൽ ശാ​ശ്വ​ത​വും സ​മ​ഗ്ര​വു​മാ​യ സ​മാ​ധാ​നം കൈ​വ​രി​ക്കു​ന്ന ഫ​ല​സ്തീ​ൻ പ്ര​ശ്‌​ന​ത്തി​ന് അ​ന്തി​മ പ​രി​ഹാ​രം ആ​വ​ശ്യ​മാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി. മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം വ്യാ​പി​ക്കു​ന്ന​ത് ത​ട​യാ​നും മേ​ഖ​ല​യി​ൽ സ​മാ​ധാ​ന​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചും രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​ർ ച​ർ​ച്ച ന​ട​ത്തി​യ​താ​യി വാ​ർ​ത്ത ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uaeSheikh Muhammed bin Zayed Al Nahyan
News Summary - Shaikh Muhammad interacts with various heads of state
Next Story