ഖത്തർ ലോകകപ്പ് അറബ് ചരിത്രത്തിലെ നാഴികക്കല്ല് -ശൈഖ് മുഹമ്മദ്
text_fieldsദുബൈ: ഖത്തർ ലോകകപ്പിന് ആശംസയുമായി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. അറബ് ചരിത്രത്തിലെ നാഴികക്കല്ലായിരിക്കും ലോകകകപ്പെന്നാണ് ശൈഖ് മുഹമ്മദ് വിശേഷിപ്പിച്ചത്.
ഖത്തറിന്‍റെ നേട്ടം എന്നതിനൊപ്പം ഗൾഫിനൊന്നടങ്കം അഭിമാനിക്കാവുന്ന നിമിഷമാണിത്. ലോകകപ്പിന്‍റെ വിജയത്തിനായി മേഖലയിലെ എല്ലാ രാജ്യങ്ങളും പിന്തുണ നൽകണം. ഖത്തർ ജനതക്കും അമീറിനും ആശംസകൾ അർപിക്കുന്നുവെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
ലോകകപ്പിനെ വരവേൽക്കാൻ ദുബൈ വൻ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഖത്തറിലെത്തുന്നവരിൽ നല്ലൊരു ശതമാനവും ദുബൈയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ മെട്രോ, ബസ്, ടാക്സി സർവീസുകൾ വർധിപ്പിച്ചിട്ടുണ്ട്. ഫിഫയുടെ ഫാൻ ഫെസ്റ്റ് നടക്കുന്ന ആറ് നഗരങ്ങളിൽ ഒന്ന് ദുബൈയാണ്. ദിവസവും നൂറിലേറെ വിമാനസർവീസാണ് യു.എ.ഇയിൽ നിന്ന് ഖത്തറിലേക്ക് നടക്കുന്നത്. അർജന്‍റീന, ജപ്പാൻ ടീമുകളുടെ പരിശീലന മത്സരത്തിന് വേദിയൊരുക്കിയതും യു.എ.ഇയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

