കുട്ടികളുടെ പ്രസാധകരെ കുറിച്ച് പറഞ്ഞ് ശൈഖ ബുദൂര്‍
text_fieldsഷാര്‍ജ: 38ാമത് പാരിസ് അന്താരാഷ്ട്ര പുസ്തകമേളയില്‍ സംഘടിപ്പിച്ച കുട്ടികളുടെ പുസ്തകങ്ങളെ കുറിച്ചുള്ള ചര്‍ച്ചയില്‍ മിന്നും താരമായി എമിറേറ്റ്സ് പബ്ലിഷേഴ്സ് അസോസിയേഷെൻറയും കലിമാത്ത് പബ്ലിക്കേഷന്സിെൻറയും സ്ഥാപകയും സി.ഇ.ഒയുമായ ശൈഖ ബൂതൂര്‍ ബിന്ത് സുല്‍ത്താന്‍ ആല് ഖാസിമി. കുട്ടികള്‍ക്കുള്ള പുസ്തകങ്ങളുടെ പ്രസാധകര് സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് അവര്‍ വിശദീകരിച്ചു. സാഹിത്യകൃതികള്‍ ലോകസംസ്കാരങ്ങളെ കുറിച്ച് സമൂഹത്തില്‍ ആഴത്തില്‍ സംസാരിക്കാന്‍ അവസരമൊരുക്കി. അതുപോലെ വിവിധ സംസ്കാരങ്ങളെ കുറിച്ച് ആഴത്തില്‍ മനസിലാക്കുന്ന പുതിയ തലമുറയെ സൃഷ്ടിക്കുന്നതില്‍ കുട്ടികളുടെ പുസ്തകങ്ങളുടെ പ്രസാധകരും മികച്ച പങ്ക് വഹിക്കുന്നതായി അവര്‍ ചൂണ്ടികാട്ടി.
വളരെയധികം സഞ്ചരിക്കാനും നമ്മുടെ സ്വന്തമായല്ലാതെ ലോകത്തെ പര്യവേക്ഷണം ചെയ്യുന്നതിനുള്ള കഴിവുമാണ് സാഹിത്യത്തിലൂടെ സാധ്യമാകുന്നത്. കുട്ടികളുടെമേല്‍ നല്ല ധാര്‍മ്മിക സ്വാധീനം ചെലുത്തുകയും, ജീവിതത്തെക്കുറിച്ചുള്ള ധാര്‍മികവും സാംസ്കാരികവുമായ മൂല്യങ്ങള്‍ മനസിലാക്കാനും മനുഷ്യത്വത്തോടുള്ള അവരുടെ ഉത്തരവാദിത്തത്തിന് പ്രാധാന്യം നല്‍കാനും സഹായിക്കുന്നതാണ് കുട്ടികളുടെ പുസ്തക പ്രസാധകര് വഹിക്കുന്ന പങ്കെന്ന് ബുദൂര്‍ എടുത്ത് പറഞ്ഞു. പുസ്തകങ്ങളുടെ വിവര്‍ത്തനത്തിലൂടെ ലോകമെമ്പാടും പുതിയ പങ്കാളിത്തം സൃഷ്ടിക്കുകയും പുതിയ വിപണികള്‍ തുറക്കുകയും പുതിയ വായനക്കാര്‍ക്ക് അവസരം നല്‍കുകയും ചെയ്യുന്നതോടൊപ്പം സാംസ്കാരികമായ കൈമാറ്റവും നടക്കുന്നു.
അന്തിമമായി ഞങ്ങളുടെ ലക്ഷ്യം അന്താരാഷ്ട്ര പങ്കാളികളുമായി ചേര്‍ന്ന് കൂടുതല്‍ പുസ്തകങ്ങളുടെ പരിഭാഷകള്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ്. ഭാഷാ തടസ്സങ്ങളെ മറികടന്ന്, സംസ്കാരത്തെ ഒന്നിച്ച് കൊണ്ടുവരുന്നതില്‍ വിവര്‍ത്തനം വഹിക്കുന്ന പങ്ക് വലുതാണ്. പരിഭാഷയുടെ പങ്ക് കുട്ടികളുടെ സാഹിത്യത്തില്‍ കൂടുതല്‍ പ്രസക്തവുമാണ്. അത് ഭാഷ വിശാലമാക്കുകയും സംവാദവും ധാരണയും എന്ന ആശയം വികസിപ്പിക്കുകയും ചെയ്യുന്നു ബുദൂര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
