Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈഖ്​ സായിദ്​ പുസ്​തക...

ശൈഖ്​ സായിദ്​ പുസ്​തക പുരസ്​കാരം:  സാഹിത്യ സമ്മാനം സിറിയൻ നോവലിസ്​റ്റിന്​

text_fields
bookmark_border
ശൈഖ്​ സായിദ്​ പുസ്​തക പുരസ്​കാരം:  സാഹിത്യ സമ്മാനം സിറിയൻ നോവലിസ്​റ്റിന്​
cancel

അബൂദബി: പന്ത്രണ്ടാമത്​ ശൈഖ്​ സായിദ്​ പുസ്​തക പുരസ്​കാര വിജയികളെ പ്രഖ്യാപിച്ചു. സിറിയൻ നോവലിസ്​റ്റും മാധ്യമപ്രവർത്തകുനുമായ ഖലീൽ സ്വെയ്​ലേഹി​​​െൻറ നോവൽ ‘ഇഖ്​തിബാർ അൽ നദാം’ സാഹിത്യ പുരസ്​കാരം നേടി. യു.എ.ഇ എഴുത്തുകാരി ഹെസ്സ ആൽ മുഹൈരിക്കാണ്​ ബാലസാഹിത്യ പുരസ്​കാരം. ഇവരുടെ അൽ ദിനോറഫ്​ പുസ്​തകമാണ്​ പുരസ്​കാരത്തിന്​ അർഹമായത്​. യുവ എഴുത്തുകാരുടെ വിഭാഗത്തിൽ ഇൗജിപ്​തുകാരനായ അഹ്​മദ്​ അൽ ഖർമലവിയുടെ ‘അംതാർ സൈഫിയ്യ’ നോവൽ തെരഞ്ഞെടുക്കപ്പെട്ടു. 

തുനീഷ്യയിലെ നെജി ഇലൂനിലിക്കാണ്​ വിവർത്തന വിഭാഗത്തിൽ അവാർഡ്​. ജർമൻ എഴുത്തുകാരനായ തിയോഡർ ഡബ്ല്യു. അഡോർണോയുടെ ‘അസ്​തേറ്റിഷ തിയറി’ അറബിയിൽ ‘നതാറയ്യ അസ്​തീഖിയ’ എന്ന പേരിൽ ഭാഷാന്തരം ചെയ്​ത്​ പ്രസിദ്ധീകരിച്ചതിനാണ്​ അംഗീകാരം. മൊറോക്കൻ ചിന്തകൻ മുഹമ്മദ്​ മിഷ്​ബലി​​​െൻറ ‘ഫീ ബലഗത്​ അൽ ഹജ്ജാജ്​: നഹ്​വ ഹജ്ജാജിയ ഇതഹ്​ലീൽ അൽ ഖിതാബ്​’ നിരൂപണ പുരസ്​കാരം കരസ്​ഥമാക്കി. ‘അറബ്​ സംസ്​കാരവും ഇതര ഭാഷകളും’ വിഭാഗത്തിൽ ജർമൻ ഗവേഷനായ ഡാഗ്​ നികോളസ്​ ഹസ്സെക്കാണ്​ അവാർഡ്​. ഇദ്ദേഹ​ത്തി​​​െൻറ ‘സക്​സസ്​ ആൻഡ്​ സപ്രഷൻ: അറബിക്​ സയൻസസ്​ ആൻഡ്​ ഫിലോസഫി ഇൻ ദ റിനൈസൻസ്​’ പുസ്​തകമാണ്​ അംഗീകാരം നേടിയത്​. 

​പുരസ്​കാര ജേതാക്കൾക്ക്​ ഏഴര ലക്ഷം ദിർഹം വീതം സമ്മാനിക്കും. ഇത്തവണ 700 പുസ്​തകങ്ങളാണ്​ പുരസ്​കാരത്തിന്​ നാമനിർദേശം ചെയ്​തത്​. നാമനിർദേശം ലഭിച്ച കൃതികളിൽനിന്ന്​ സൂക്ഷ്​മ പരിശോധന നടത്തിയാണ്​ പുരസ്​കാര ജേതാക്കളെ നിർണയിച്ചതെന്ന്​ പ്രഖ്യാപനവേളയിൽ ശൈഖ്​ സായിദ്​ പുസ്​തക പുരസ്​കാര സെക്രട്ടറി ജനറൽ ഡോ. അലി ബിൻ തമീം പറഞ്ഞു. യോഗ്യരായ വിവിധകർത്താക്കളുടെ പാനൽ മൂന്ന്​ മാസം മൂല്യനിർണയം നടത്തുകയും ശാസ്​ത്ര കമ്മിറ്റി ഇത്​ അവലോകനം നടത്തുകയും ശേഷം പുരസ്​കാര ട്രസ്​റ്റ്​ ബോർഡ്​ ജേതാക്കളെ അംഗീകരിക്കുകയുമായിരുന്നു. പുരസ്​കാരം നേടിയവരെ അബൂദബി സാംസ്​കാരിക^വിനോദസഞ്ചാര വകുപ്പ്​ ഡയറക്​ട​ർ ജനറൽ സൈഫ്​ സഇൗദ്​ ഗോബാഷ്​ അഭിനന്ദിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsShaik Sayid Book - Gulf News
News Summary - Shaik Sayid Book - Uae Gulf News
Next Story