Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈഖ അയിഷ ബിന്ദ്​...

ശൈഖ അയിഷ ബിന്ദ്​ റാഷിദ്​ ആൽ ഖലീഫക്ക്​ പൈലറ്റ്​ ലൈസൻസ്​ 

text_fields
bookmark_border
ശൈഖ അയിഷ ബിന്ദ്​ റാഷിദ്​ ആൽ ഖലീഫക്ക്​ പൈലറ്റ്​ ലൈസൻസ്​ 
cancel

മനാമ: ശൈഖ​ അയിഷ ബിന്ദ്​ റാഷിദ്​ ആൽ ഖലീഫ ഏവിയേഷൻ കോഴ്​സ്​ പാസായതിനെ തുടർന്നുള്ള ബിരുദദാന ചടങ്ങിൽ ശൈഖ്​ മുഹമ്മദ്​ ബിൻ റാഷിദ്​ ആൽ ഖലീഫയും ​ൈശഖ്​ അബ്​ദുല്ല ബിൻ റാഷിദ്​ ആൽ ഖലീഫയും സംബന്​ധിച്ചു. ശൈഖ്​ അയിഷ യു​.കെയിൽ നിന്നാണ്​ കോഴ്​സ്​ പാസായത്​. ലൈറ്റ് എയർവെയ്സ് കമാൻഡ് സർട്ടിഫിക്കേഷനുമായി ‘സി’ ബിരുദമാണ്​ അവർ നേടിയത്​. യൂറോപ്യൻ ഏവിയേഷൻ സേഫ്​ടി ഏജൻസി (ഇ.എ.എസ്​.എ) യുടെ ഗ്രൗണ്ട്​സ്​കൂൾ നടത്തിയ പരീക്ഷകളും ശൈഖ അയിഷ വിജയിച്ചിരുന്നു.

വിമാനം പറപ്പിക്കുന്നതിലുള്ള പരിശീലനവും കൊമേഴ്​സ്യൽ പൈലറ്റ്​ ലൈസൻസും അവർക്ക്​ ലഭിച്ചിട്ടുണ്ട്​. ശൈഖ അയിഷയുടെ അക്കാദമിക്​ വിജയത്തിൽ ശൈഖ്​ മുഹമ്മദ്​ ബിൻ റാഷിദ്​ ആൽ ഖലീഫയും ​ൈശഖ്​ അബ്​ദുല്ല ബിൻ റാഷിദ്​ ആൽ ഖലീഫയും അഭിനന്ദനം അറിയിച്ചു. ഏവിയേഷൻ കോഴ്​സ്​ മികച്ച രീതിയിൽ വിജയിച്ചത്​ ഭാവിയിലും പ്രൊഫഷണൽ ജീവിതത്തിലും ഒരു പുതിയ തുടക്കമാകുമെന്ന പ്രത്യാശയും അവർ പങ്കുവെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newspilotmalayalam news
News Summary - shaik ayisha bind rashid al khaleefa-bahrain-gulf news
Next Story