Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാഹിദ്​ എത്തി, സിവിൽ...

ഷാഹിദ്​ എത്തി, സിവിൽ സർവീസിലേക്ക്​ ക്ഷണിക്കാൻ

text_fields
bookmark_border
ഷാഹിദ്​ എത്തി, സിവിൽ സർവീസിലേക്ക്​ ക്ഷണിക്കാൻ
cancel

ദുബൈ: ഇൗ വർഷത്തെ സിവിൽ സർവീസ്​ ഫലം വന്നപ്പോൾ ഒാരോ മലയാളിയും ആഘോഷിച്ച ഒരു വിജയമുണ്ട്​. ഇല്ലായ്​മകളെ തല ഉയർത്തി നിന്നു നേരിട്ട, നിശ്​ചയ ദാർഢ്യത്തി​​​​​െൻറയും കഠിനാധ്വാനത്തി​​​​​െൻറയും മധുരഫലം കൊയ്​ത ഷാഹിദ്​ തിരുവള്ളൂരി​േൻറത്​. ആദ്യ ശ്രമത്തിൽ ലഭിച്ചത്​ പൂജ്യം മാർക്കായിട്ടും വെച്ച കാൽ പിന്നോട്ടില്ലെന്നുറപ്പിച്ച്​ പരിശ്രമിച്ച ഇദ്ദേഹത്തി​​​​​െൻറ വിജയത്തിലേക്കുള്ള പാത ഒട്ടും സുഗമമായിരുന്നില്ല. യത്തീംഖാനയിലും മദ്രസയിലും പഠിച്ചും പഠിപ്പിച്ചും സിവിൽ സർവീസ്​ പരിശ്രമം തുടർന്ന ഷാഹിദ്​ ഒടുവിൽ താൻ ആഗ്രഹിച്ചതും അർഹിച്ചതുമായ വിജയം സ്വന്തമാക്കി.

സിവിൽ സർവീസ്​ സ്വപ്​നം കണ്ടവരും, സ്വപ്​നങ്ങളെ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരുമെല്ലാം ഇൗ വിജയം അവരുടെതു കൂടിയായി സന്തോഷിച്ചു. വിജയപഥമേറി നിൽക്കു​േമ്പാഴും താൻ പിന്നിട്ട വഴികളെക്കുറിച്ച്​ വിനയാന്വിതമായി വിവരിച്ച ഷാഹിദി​​​​​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റുകളും അഭിമുഖങ്ങളും മാസങ്ങൾക്കിപ്പുറവും സൂപ്പർ ഹിറ്റാണ്​.  നാട്ടിലെമ്പാടുമുള്ള സ്വീകരണ തിരക്കുകൾക്കും സിവിൽ സർവീസ്​ അക്കാദമിയിലേക്ക്​ പറക്കാനുള്ള ഒരുക്കങ്ങൾക്കുമിടയിൽ ചെറിയ ഇടവേള ​ചിലവിടാൻ ഷാഹിദിപ്പോൾ യു.എ.ഇയിലുണ്ട്​. സ്വന്തം ഗ്രാമമായ നെടു​മ്പ്രമണ്ണയിൽ നിന്നുള്ള പ്രവാസികളും കെ.എം.സി.സി ഘടകങ്ങളും ഇന്ത്യൻ അസോസിയേഷനുകളും ഒരുക്കുന്ന ഒരുപിടി ചടങ്ങുകളിൽ പ​െങ്കടുക്കുന്നതിനൊപ്പം ഇവിടുത്തെ ഇന്ത്യൻ വിദ്യാർഥികളോടും രക്ഷിതാക്കളോടും അസാധ്യമായി ഒന്നുമില്ല എന്ന പരമസത്യം ബോധ്യപ്പെടുത്തുക  തന്നെ വരവി​​​​​െൻറ പ്രധാന ലക്ഷ്യം.

അന്യനാട്ടിൽ വന്ന്​ രാപ്പകൽ അധ്വാനിച്ച്​ അതു കൊണ്ടൊരുക്കിയ വീട്ടിൽ വാർധക്യം കഴിച്ചു കൂട്ടുക എന്ന രീതി പ്രവാസി സമൂഹം അവസാനിപ്പിക്കേണ്ട സമയമായെന്ന്​ ‘ഗൾഫ്​മാധ്യമ’വുമായി സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ജീവിതപ്രയാസങ്ങളിൽ നിന്ന്​ രക്ഷതേടിയാണ്​ മുൻ തലമുറ  പ്രവാസം സ്വീകരിക്കേണ്ടി വന്നത്​. 

അതൊരു നിർബന്ധാവസ്​ഥയായിരുന്നു.  ഉപജീവനത്തിനു മാത്രം ഉതകുന്ന ജോലികളുമായി വിദേശത്ത്​ കഴിഞ്ഞുകൂടേണ്ടി വരുന്ന അവസ്ഥക്ക്​ ഇനിയെങ്കിലും മാറ്റമുണ്ടാവണം. കഴിഞ്ഞ തലമുറ മരുമണ്ണിൽ വന്ന്​ വിയർപ്പൊഴുക്കിയതി​​​​​െൻറ ​പച്ചപ്പും നൻമയും മലയാള നാട്​ ആവോളം ആസ്വദിക്കുന്നുണ്ടിപ്പോൾ. നാടി​​​​​െൻറ സാമൂഹിക^സാംസ്​കാരിക^ജീവകാരുണ്യ മുന്നേറ്റങ്ങളിലെല്ലാം പ്രവാസിയുടെ കൈയൊപ്പുണ്ട്​. പ്രവാസികളുടെ മക്കളും ഗൾഫ്​ രാജ്യങ്ങളിൽ തന്നെ പഠിച്ചുവളർന്നവരുമുൾപ്പെടെ നിരവധി പേർ ഡോക്​ടർമാരും എഞ്ചിനീയർമാരുമായി സേവനം ചെയ്യുന്നുണ്ട്​. 

എന്നാൽ സിവിൽ സർവീസ്​ ഉൾപ്പെടെയുള്ള വൈവിധ്യവും ശക്​തവുമായ മേഖലയിലേക്ക്​ പ്രവാസി വിദ്യാർഥികളെ വഴികാണിക്കേണ്ടതുണ്ട്​. മുൻകാലങ്ങളിലെ സ്​പൂൺഫീഡിങ്​ രീതിയും മെഡിക്കൽ^എഞ്ചിനീയറിങ്​ ​ഭ്രമവുമാണ്​ സിവിൽ സർവീസ്​ താൽപര്യവുമായി ഇവിടെ നിന്നുള്ള കുട്ടികൾ എത്താതെ പോയത്​. അന്താരാഷ്​ട്ര നിലവാരമുള്ള സ്​കൂൾ വിദ്യാഭ്യാസവും പഠന^ പരിശീലനത്തിനുള്ള സ്രോതസ്സുകളും ലഭ്യമാണെന്നിരിക്കെ അതിനുള്ള ഗൗരവമായ ശ്രമങ്ങൾ ആരംഭിക്കാൻ വൈകിക്കൂടാ. തനിക്ക്​ സിവിൽ സർവീസ്​ നേടാമെങ്കിൽ എഴുതാനും വായിക്കാനുമറിയുന്ന ഏതൊരാൾക്കും സാധ്യമാണിതെന്ന്​ ബോധ്യപ്പെടുത്തുകയാണ്​ ഇൗ സന്ദർശനത്തി​​​​​െൻറ മുഖ്യ ലക്ഷ്യമെന്ന്​ ഇദ്ദേഹം പറയുന്നു. മറ്റുള്ള മനുഷ്യരുടെ ജീവിതാവസ്​ഥകൾ തിരിച്ചറിയലും സാമൂഹിക ഇടപെടലുകളും സിവിൽ സർവീസ്​ പരിശ്രമങ്ങൾക്ക്​ അത്യാവശ്യമാണ്​. ഗൾഫ്​ രാജ്യങ്ങളി​ൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ സാമൂഹിക പ്രവർത്തനത്തിനും സന്നദ്ധ സേവനങ്ങളിലും മുൻനിരയിലുണ്ട്​ എന്നത്​ ഏറെ പ്രതീക്ഷ പകരുന്ന കാര്യമാണെന്നും ഷാഹിദ്​ കൂട്ടിച്ചേർത്തു.  

അബൂദബി ഇന്ത്യൻ ഇസ്​ലാമിക്​ അസോസിയേഷൻ ഇന്ന്​ രാത്രി സംഘടിപ്പിക്കുന്ന സ്​കോളസ്​റ്റിക്​ അവാർഡ്​ വിതരണ ചടങ്ങിൽ ഷാഹിദ്​ പ​െങ്കടുക്കുന്നുണ്ട്​. സിവിൽ സർവീസ്​ മുന്നൊരുക്കങ്ങൾ​ സംബന്ധിച്ച വിവരങ്ങൾക്കും പ്രചോദന സംഭാഷണങ്ങൾക്കുമായി രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും സാധാരണ പ്രവാസികൾക്കും 0568522784 നമ്പറിൽ ബന്ധപ്പെടാം.

ജൂലൈ ലക്കം ‘മാധ്യമം കുടുംബ’ത്തിൽ ഷാഹിദ്​ തിരുവള്ളൂരി​​​​െൻറ വിജയഗാഥ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - shahid-uae-gulf news
Next Story