ശഹാമ ഗ്രാൻഡ് മീലാദ് കാമ്പയ്ൻ സമാപിച്ചു
text_fieldsശഹാമ ഗ്രാന്റ് മീലാദ് കാമ്പയ്ൻ
അബൂദബി: ശഹാമ ഡിവിഷന് ഐ.സി.എഫ്, ആര്.എസ്.സി, ഇഹ്യാഉസ്സുന്ന മദ്രസ ഓള്‍ഡ് ശഹാമ, ദിന്നൂറൈന്‍ മദ്രസ ന്യൂ ശഹാമ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ തിരുവസന്തം 1500 എന്ന ശീര്‍ഷകത്തില്‍ ഒരു മാസമായി നടന്ന മീലാദ് കാമ്പയിന് സമാപിച്ചു. ശനിയാഴ്ച ശഹാമ ബാഹിയയിലെ ഉമ്മുല്‍ ബസാത്തീന്‍ പാര്‍ക്കില്‍ രാവിലെ തുടങ്ങിയ പരിപാടിയില്‍ കുട്ടികളുടെ കലാ പരിപാടികള്‍, പാരന്റിങ് ഓറിയന്റേഷന്‍, വിദ്യാര്‍ഥി-ബഹുജന മീലാദ് റാലി, ഇശല്‍ നൈറ്റ്, മീലാദ് സന്ദേശ പ്രഭാഷണം എന്നിവ നടന്നു.
പാരന്റിങ് ഓറിയന്റേഷന്‍ ക്ലാസിന് ട്രെയിനര്‍ മുഹമ്മദ് സഖാഫി ചേലക്കര നേതൃത്വം നല്കി. തുടര്‍ന്ന് നടന്ന വിദ്യാര്‍ഥി-ബഹുജന റാലിക്ക് ഐ.സി.എഫ്, ആര്.എസ്.സി, മദ്റസാ രക്ഷിതാക്കള്‍ നേതൃത്വം നല്കി. അമീര്‍ ബാഖവി, ഹാഫിള് അന്‍സാര്‍ സഖാഫി, റിയാസ് പട്ടാമ്പി, ശബീര്‍ കൊട്ടാരത്തില്‍, ഹാഫിള് സുഹൈര്‍ ഫാളിലി, അഹ്മദ് നാസിഫ് ചെറുവാടി എന്നിവരുടെ നേതൃത്വത്തില്‍ ഇശല്‍മേളയും അരങ്ങേറി.
സമാപന സംഗമം ഐ.സി.എഫ് ശഹാമ ഡിവിഷന് ഉപാധ്യക്ഷന്‍ നിസാര്‍ സഖാഫി ആദൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശഫീഖ് ഹിഷമി അധ്യക്ഷത വഹിച്ചു. നൗഫല്‍ സഖാഫി കളസ മീലാദ് സന്ദേശ പ്രഭാഷണവും മുഹമ്മദ് സഖാഫി ചേലക്കര നന്ദി പറഞ്ഞു. ഫസല്‍ തങ്ങള്‍ കരുവന്തിരുത്തി ദുആ മജ്ലിസിന് നേതൃത്വം നല്കി. സ്വാഗതസംഘം കണ്‍വീനര്‍ അബ്ദുൽ ഹക്കീം പള്ളിയത്ത് സ്വാഗതവും ജനറൽ സെക്രട്ടറി അമീറലി കൽപകഞ്ചേരി നന്ദിയും പറഞ്ഞു. കാമ്പയിന്റെ ഭാഗമായി ലഹരി ബോധവത്കരണ ക്ലാസ്, വനിതാ സംഗമം, കോര്‍പറേറ്റ് ടാക്സ് ഉല്‍ബോധന ക്ലാസ്, ബുര്‍ദ വാര്‍ഷിക സംഗമം എന്നീ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

